ഷാർജ: കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള സംരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർക്കായി ഷാർ ജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെൻറ് (എസ്.എസ്എസ്.ഡി) വോളൻററി സെന്റർ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ 560 വോളൻറിയർമാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നേരിടേണ്ടി വരുന്ന അഭൂതപൂർവമായ വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ സംരംഭം ആരംഭിച്ചതെന്ന് എസ്.എസ്.എസ്.ഡിയിലെ സോഷ്യൽ കോഹിഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഹെസ്സ അൽ ഹമാദി അഭിപ്രായപ്പെട്ടു. ഓൺലൈൻ രജിസ്ട്രേഷനിലൂടെ വിവിധ പ്രായക്കാർക്ക് പങ്കെടുക്കാൻ അവസരമുണ്ടെന്നും ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ഉള്ളവരെ ഒഴിവാക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.