ദുബൈ: ഹ്യൂമൺ വെൽെഫയർ ഫൗേണ്ടഷെൻറ ‘വിഷൻ 2026’ പദ്ധതിയുടെ ഭാഗമായി ഇൗ വർഷം ഇന്ത്യയിലെ 101 ഗ്രാമങ്ങളെ ദത്തെടുക്കുമെന്ന് ഫൗേണ്ടഷൻ ജനറല്‍ സെക്രട്ടറി ടി.ആരിഫലി വ്യക്തമാക്കി. ഗ്രാമങ്ങളെയും ഗ്രാമവാസികളെയും പത്തുവര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് ‘ഗ്രാമീണ്‍ ദോസ്തി’ എന്ന് പേരിട്ട പദ്ധതിയുടെ ലക്ഷ്യം.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ചൊവ്വാഴ്ച ആരംഭിച്ച ദുബൈ അന്താരാഷ്ട്ര ജീവകാരുണ്യ സഹായ,വികസന പ്രദർശന (ദിഹാദ്) ത്തിൽ പെങ്കടുക്കാനെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സച്ചാർ കമീഷൻ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ മുസ്ലിം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ മാത്രം മതിയാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് ഡൽഹി ആസ്ഥാനമായി ഹ്യൂമൺ വെൽഫയർ ഫൗേണ്ടഷൻ 2006 ൽ രൂപവത്കരിച്ചത്. അന്ന് ‘വിഷൻ 2016’ എന്ന പേരിൽ ദശവൽസര പദ്ധതി തയാറാക്കുകയും കഴിഞ്ഞവർഷം അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ‘വിഷൻ 2026’ എന്ന രണ്ടാമത്തെ ദശവൽസര പദ്ധതിയിൽ മുസ്ലിംകൾക്ക് പുറമെ ദലിതുകളും ആദിവാസികളും ഉൾപ്പെടെയുള്ള സമൂഹങ്ങളുടെയും സമഗ്ര പുരോഗതിയാണ് ഫൗേണ്ടഷൻ ലക്ഷ്യമിടുന്നത്.
ആദ്യ ദശവത്സര പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി വിഷൻ 2026 പുതിയ രീതിയിലാണ് നടപ്പാക്കുക. സേവനവും സഹായവും എത്തിക്കുന്നതിനപ്പുറം ജനങ്ങളിൽ ഇറങ്ങിച്ചെന്ന് അവരുമായി ചേർന്ന് വികസനം രൂപപ്പെടുത്തുക എന്നതാണത്. ശാസ്ത്രീയ സര്‍വേകളുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണത്തോടെയുമാണ് ദത്ത് ഗ്രാമങ്ങളെ കെണ്ടത്തിയത്. ഒരോ ഗ്രാമത്തിലും 6000 മുതൽ 10,000വരെയാണ് ജനസംഖ്യ. വിവിധ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഗ്രാമങ്ങളാണ് ദത്തെടുക്കുക. ഇവിടങ്ങളിൽ ഇപ്പോൾ 50 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് പത്താം ക്ലാസ് വരെ എത്തുന്നത്. സ്കൂളിൽ തീരെ ചേരാത്തവരുടെയും ഇടക്ക് പഠനം നിർത്തിപോകുന്നവരുടെയും എണ്ണം കൂടുതലാണ്. ആറു വയസ്സുതികഞ്ഞ കുട്ടികളെ മുഴുവനും സ്കൂളിലെത്തിക്കുകയും അവരെ പത്താം ക്ലാസ് വരെ മുടങ്ങാതെ എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇവർക്ക് ഉപരിപഠനത്തിനും സൗകര്യം ചെയ്യും. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തലാണ് രണ്ടാമത്തെ പ്രധാനകാര്യം. ഇതിനായി നൂറുകണക്കിന് കിണറുകൾ കുഴിക്കും.ദത്തു ഗ്രാമങ്ങൾക്ക് പുറമെ മറ്റു ഗ്രാമങ്ങളിലും പരമാവധി കിണറുകൾ കുഴിക്കാനാണ് ആഗ്രഹിക്കുന്നത്.
വടക്കു,വടക്കുകിഴക്കൻ മേഖലകളിലെ 10 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഫൗേണ്ടഷെൻറ പ്രവർത്തനം. നൈപുണ്യമില്ലായ്മയാണ് ഗ്രാമീണർ നേരിടുന്ന മറ്റൊരു പ്രശ്നം.ഇത് പരിഹരിക്കാനായി മാനവശേഷി വികസനത്തിനായി പദ്ധതികൾക്ക് രൂപം നൽകും.
വിഷന്‍ 2026നിലെ മറ്റൊരു പരിപാടിയാണ് നാഗരിക് വികാസ് കേന്ദ്ര് . ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ എത്താതെ പോകുന്നതിനാല്‍ അര്‍ഹരായ ഗ്രാമീണര്‍ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നില്ല. അവ പരിഹരിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് നാഗരിക് വികാസ് കേന്ദ്ര്. ‘ദിഹാദ്’ പ്രദർശനത്തിൽ ഇത് നാലാം തവണയാണ് ഫൗേണ്ടഷൻ പെങ്കടുക്കുന്നത്.
ഇതുവഴി അന്തര്‍ദേശീയ ഏജന്‍സികളുമായും സന്നദ്ധപ്രവർത്തകരുമായും ആശയവിനിമയം നടത്താനും പുതിയ പ്രവണതകൾ മനസിലാക്കാനും സാധിക്കും.
ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് അംഗീകൃതമായി തന്നെ ഇവരുടെ വിഭവങ്ങൾ എത്തിക്കാൻ ശ്രമിക്കുമെന്നും ടി.ആരിഫലി പറഞ്ഞു. ഹ്യൂമൺ വെൽഫയർ ഫൗേണ്ടഷൻ ആക്ടിങ് സി.ഇ.ഒ. പി.കെ.നൗഫൽ, പി.ആർ.മാനേജർ റിദ്വാൻ റഫീഖി, സെക്രട്ടറി മമ്മൂണ്ണി മൗലവി എന്നിവരും സംബന്ധിച്ചു.
‘വിഷൻ 2026’ അവതരണം ഇന്ന്
ദുബൈ: ഹ്യുമൺ വെൽഫയർ ഫൗേണ്ടഷെൻറ ‘വിഷൻ 2026 ’പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക അവതരണം ബുധനാഴ്ച ദിഹാദ് നഗരിയിൽ നടക്കും.
ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ശൈഖ് റാശിദ് ഹാളിൽ വൈകിട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ ആർക്കും പെങ്കടുക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0508754500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.