ഷാര്‍ജ: അഗപ്പെ എജി ചര്‍ച്ച് സംഘടിപ്പിക്കുന്ന വിഷന്‍ 2025 മെഗാ ക്രൂസേഡ് മാര്‍ച്ച് മൂന്നു മുതല്‍ ആറു വരെ തീയതികളില്‍ ഷാര്‍ജ വര്‍ഷിപ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും. വൈകുന്നേരം ആറര മുതല്‍ പത്തു വരെ വിവിധ സെഷനുകളിലായി ആത്മീയ യോഗം നടക്കും. സുരേഷ് ബാബു, പി.സി. ചെറിയാന് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ലോര്‍ഡ്സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീതാരാധനയില്‍ യു.എ.ഇയിലെ വിവിധ സഭകളില്‍ നിന്നുള്ള ഗായകര്‍ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.