അബൂദബി: അബൂദബി നിവാസികൾക്ക് പുതിയ വിസകളും വിസ പുതുക്കലും ഒാൺലൈൻ വഴി നടത്താം. ഇനി അപേക്ഷ നൽകാനായി എമിഗ്രേഷൻ വകുപ്പ് ഒഫീസിലാ ടൈപ്പിങ് സെൻററുകളിലോ പോകേണ്ടതില്ല. https://echannels.moi.gov.ae എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പ്രക്രിയ എളുപ്പമാക്കുന്നതിനും ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ നടപടിയെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മൻസൂർ അൽ ദഹേരി വ്യക്തമാക്കി.
ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപേക്ഷക്കൊപ്പം ഒാൺലൈനിൽ സമർപ്പിക്കണം. എല്ലാ പ്രക്രിയയും പൂർത്തിയായ ശേഷം നിർദേശിക്കുന്ന സമയത്ത് പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യിക്കാൻ മാത്രം നേരിട്ട് പോയാൽ മതിയാവും. ടൈപ്പിങ് സെൻററുകളിലും കേന്ദ്ര ഒഫീസിലും നേരിട്ടും അപേക്ഷ നൽകാമെങ്കിലും ക്രമേണ ഇതു പൂർണമായും ഒാൺലൈൻ വഴി മാത്രമാവും. അംഗീകൃത ടൈപ്പിങ് സെൻററുകളുടെ പട്ടിക www.adnrd.gov.ae എന്ന സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.