ദുബൈ: ഒരു വർഷം കൊണ്ട് അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തിൽ കേരള സർക്കാറിന്റെ ‘വിജ്ഞാന കേരളം പദ്ധതി’ പ്രവാസി മലയാളികൾക്കിടയിൽ പരിചയപ്പെടുത്താനായി ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തിലുള്ള സംഘം യു.എ.ഇയിൽ എത്തുന്നു.
നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികൾക്ക് തൊഴിൽ നൽകൽ ഉൾപ്പെടെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഷാർജ ലുലു സെൻട്രൽ മാളിൽ ജൂൺ 29 ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സെമിനാർ. ഡോ. തോമസ് ഐസക്, ഡോ. വി.പി. ഉണ്ണികൃഷ്ണൻ, ഡോ. സരിൻ, ഡോ. എം.എ. സിദ്ധീഖ് എന്നിവർ പരിപാടിയിൽ സംസാരിക്കുമെന്ന് പരിപാടിയുടെ സംഘടകരായ മാസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 - 8466186.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.