ദുബൈ: വീഡിയോ ചാറ്റിങ് സംവിധാനമായ സ്കൈപ്പ് നിരോധിച്ചതിന് പിന്നാലെ യു.എ.ഇയിലെ ടെലികോം കമ്പനികള്‍ വീഡിയോ കോളിങിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. മാസം 50 ദിര്‍ഹം മുടക്കിയാല്‍ ലോകത്ത് എവിടേക്കും ഇൻറര്‍നെറ്റ് വഴി വീഡിയോ കോള്‍ നടത്താവുന്ന സൗകര്യമാണ് ടെലികോം കമ്പനിയായ ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്.
ഇൻറര്‍നെറ്റ് വഴി വീഡിയോ, ഓഡിയോ കോൾ ചെയ്യാന്‍ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് ഇത്തിസലാത്ത് അനുമതി നല്‍കിയത്. സീ മീ, ബോട്ടിം എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലുമൊന്ന് ഡൗണ്‍ലോഡ് ചെയ്യണം.
കോള്‍ സ്വീകരിക്കുന്നവരുടെ മൊബൈലിലും ഈ ആപ്ലിക്കേഷന്‍ വേണം. മൊബൈല്‍ ഫോണിലെ ഡാറ്റ ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നതെങ്കില്‍ മാസം 50 ദിര്‍ഹം ഇതിനായി ഈടാക്കും. പ്രീപെയ്ഡ്കാര്ക്കും, പോസ്റ്റ്പെയ്ഡുകാര്ക്കും ആപ് ഇൻസ്റ്റാള്‍ ചെയ്താല്‍ 1012 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ച് ഇൻറര്‍നെറ്റ് കോള്‍ ആക്ടിവേറ്റ് ചെയ്യാം. ഇലൈഫ് ഹോം ബ്രോഡ്ബാന്‍ഡ് നെറ്റ് കണക്ഷനുള്ളവര്‍ക്ക് മാസം 100 ദിര്‍ഹം മുടക്കിയാല്‍ വൈഫൈ മുഖേനയും ഈ സംവിധാനം ഉപയോഗിക്കാം. മൊബൈല്ഡാറ്റയിൽ ഒരാള്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയൂ എങ്കില്‍ രജിസ്റ്റര്‍ ചെയ്ത വൈഫൈ സംവിധാനത്തില്‍ കൂടുതല്‍ പേര്‍ക്ക് വീഡിയോ കോള്‍ നടത്താം. നാട്ടില്‍ പ്രിയപ്പെട്ടവരെ കണ്ട് കുറഞ്ഞചെലവില്‍ കണ്ട് സംസാരിക്കാം എന്നതിനാല്‍ പ്രവാസികളും ഈ സംവിധാനത്തെ സ്വാഗതം ചെയ്യുകയാണ്. ഭാവിയില്‍ ഇത്തരം കൂടുതല്‍ ആപ്ലിക്കേഷനുകള്‍ക്ക് അനുമതി ലഭിച്ചേക്കാമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.