വി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം ആലിയ ആസിഫിന് സമ്മാനിക്കുന്നു

വി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം സമ്മാനിച്ചു

ഷാർജ: വി ഹെൽപ് യു.എ.ഇയുടെ അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ആലിയ ആസിഫിന് സമ്മാനിച്ചു. ആലിയ ആസിഫ്​ വി ഹെൽപ് കുടുംബത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുകയും ഷാർജ ഇന്ത്യൻ സ്കൂളിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയവും കരസ്ഥമാക്കുകയും ചെയ്തിരുന്നു.റോയ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി ഹെൽപ് ചെയർമാൻ അഡ്വ. എ.നജുമുദീൻ ആമുഖ പ്രസംഗം നടത്തി.

വി ഹെൽപ് അക്കാദമിക് എക്‌സ്‌ലൻസ് പുരസ്കാരം സമ്മാനിച്ചുപാലിയേറ്റീവ് - ജീവകാരുണ്യ പ്രവർത്തകനായ കെ.പി.അനിൽ കുമാർ പുനല്ലൂർ വിജയിയായ ആലിയ ആസിഫിന് പുരസ്കാരം സമ്മാനിച്ചു. യോഗത്തിൽ യുവ ചലച്ചിത്ര സംവിധായകൻ അനസ് സൈനുദീൻ, വി ഹെൽപ് ഷാർജ കൺവീനർ ആസിഫ് മിർസ, എസ്​. അനുപ്രിയ, സുൽഫി റഷീദ്, ഷംല ആസിഫ്, എ.സമദ്, അലീഷാ ആസിഫ് എന്നിവർ സംസാരിച്ചു.  

Tags:    
News Summary - VHelp Academic Excellence Award presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.