ദുബൈ: ബർദുബൈ അബ്റയോരത്തെ കെട്ടിടചുവരുകൾക്കിടയിൽ കൊടും ചൂടിൽ അന്നവും വെള്ളവുമി ല്ലാതെ ഉരുകി ഒലിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ കുറിച്ച് ‘ഗൾഫ് മാധ്യമം’ നൽക ിയ വാർത്ത കണ്ട് നിരവധി പേർ സഹായങ്ങളുമായി എത്തുന്നുണ്ട്. സഹായങ്ങൾ ചെയ്യാൻ ഇപ്പോഴും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഇവർ നാട്ടിലേക്ക് മടങ്ങി പോകും വരെയോ, മറ്റ് ജോലികൾ ലഭിക്കുന്നത് വരെയോ തുടർന്നും സഹകരണങ്ങൾ ആവശ്യമുണ്ട്. ഉറങ്ങുന്നതും ഉണരുന്നതും കൊടും ചൂടിലായത് കാരണം പലരും അവശരാണ്.
ഒരു കാലു നഷ്ടപ്പെട്ട ഗോവ സ്വദേശി ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ട്. ഇവരുടെ കദനകഥ ‘ഗൾഫ് മാധ്യമ‘മാണ് ആദ്യമായി പുറംലോകത്തോട് പറഞ്ഞത്. നിരവധി പേർ ഇവരുടെ സങ്കേതം ചോദിച്ചറിയുകയും അവിടെ എത്തി സഹായങ്ങൾ നൽകുകയും ചെയ്തു. ഇക്കഥ അറിഞ്ഞ ചിലർ ഒാൺലൈനിൽ വാർത്ത നൽകുകയും തങ്ങളുടെ ഇടപെടലിൽ അവരുടെ ദുരിതങ്ങൾക്ക് അറുതിയായി എന്ന മട്ടിൽ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഒന്നോ, രണ്ടോ ദിവസത്തെ സഹായങ്ങൾ കൊണ്ട് തീരുന്നതല്ല ഇവരുടെ ദുരിതം. തുടർന്നും ഇവർക്ക് സഹായങ്ങൾ വേണം. ഈ തീ ചൂളയിൽ ഉറങ്ങുന്നവരിൽ ഒരാളായ പാലക്കാട് സ്വദേശി ഇസ്മയിലിെൻറ കൈയിൽ മാത്രമാണ് മൊബൈൽ ഫോണുള്ളത്. സഹായങ്ങൾ ചെയ്യാൻ താത്പര്യമുള്ളവർക്ക് ഇദ്ദേഹത്തെ 055 37 86 997 നമ്പറിൽ വിളിക്കാവുന്നതാണ്.
അബ്റയോരത്തെ എച്ച്.എസ്.ബി.സി ബാങ്കിന് സമീപത്താണ് ഇവർ കഴിച്ച് കൂട്ടുന്നത്. ഈ കോലത്തിൽ ഇവരെ ഉടപ്പിറപ്പുകൾ കാണരുത് എന്ന് ആഗ്രഹമുള്ളത് കാരണം ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നില്ല. അവരുടെ ചിരിക്കുന്ന മുഖം പകർത്താൻ കഴിയും വരെ ഫോേട്ടാ നൽകുകയുമില്ല. സാമൂഹിക പ്രവർത്തകരെന്ന് പേരെടുക്കാനും പടം വരുത്തുവാനും താൽപര്യമില്ലാത്ത കൂടുതൽ മനുഷ്യ സ്നേഹികൾ ഇനിയും മുന്നോട്ടു വരിക. ഇവരുടെ ദുരിതങ്ങൾക്ക് സമാശ്വാസമേകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.