കുടുംബം നൽകിയ മോഷണകേസിൽ വീട്ടുവേലക്കാരിക്ക്​ അനുകൂലമായി സ്​പോൺസറുടെ മൊഴി 

ദുബൈ: മോഷണം നടത്തിയെന്ന ആരോപണത്തി​​െൻറ പേരിൽ കേസിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക്​ അനുകൂല സാക്ഷ്യവുമായി വയോധികനായ തൊഴിലുടമ കോടതിയിൽ.  തൊഴിലുടമയുടെ വാക്കുകൾ പരിഗണിച്ച്​ ദുബൈ കോടതി യുവതിയെ കുറ്റമുക്​തയാക്കി. സുഡാൻ സ്വദേശിനിയായ ഹോം നഴ്​സിനെതിരെയാണ്​ ആരോപണമുയർന്നിരുന്നത്​. ഇവർ ജോലിക്കു നിന്ന വീട്ടിലെ അംഗങ്ങളാണ്​ ലാപ്​ടോപ്പും വാച്ചും മോഷ്​ടിച്ചെന്ന്​ പൊലീസിൽ പരാതി നൽകിയത്​. എന്നാൽ അവർ ഒന്നും മോഷ്​ടിച്ചിട്ടില്ല എന്ന്​  തനിക്കു വിശ്വാസമുണ്ടെന്നും മോഷണം നടന്നെങ്കിൽ പോലും അത്​ ഇത്തരത്തിലേക്ക്​ വലിച്ചിഴക്കപ്പെടേണ്ടതില്ല എന്നാണ്​ ആഗ്രഹമെന്നും  സ്​പോൺസർ വീൽചെയറിലെത്തി മൊഴി നൽകുകയായിരുന്നു. ബർദുബൈയിലെ സ്വദേശി വീട്ടിൽ കഴിഞ്ഞ വർഷം ജൂണിലാണ്​ യുവതി ജോലിക്കെത്തിയത്​. സ്​പോൺസറായ വയോധികൻ വിദേശത്തേക്ക്​ പോയ വേളയിൽ മക​​െൻറ വീട്ടിൽ ജോലിക്കു നിൽക്കാൻ കുടുംബം നിർദേശിച്ചു. 

ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട്​ ബാഗും സാധനങ്ങളും സ്​പോൺസറുടെ വീട്ടിൽ സൂക്ഷിക്കണമെന്ന്​ ഇവർ നിർബന്ധം പറഞ്ഞു. 
ഏതാനൂം ദിവസം കഴിഞ്ഞ്​ തനിക്ക്​ ജോലിയിൽ തുടരാൻ താൽപര്യമില്ലെന്നും നാട്ടിലേക്ക്​ മടങ്ങണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിനിടെ വീട്ടുകാർ ബാഗുകൾ പരതിയപ്പോഴാണ്​ ലാപ്​ടോപ്പും വാച്ചും കണ്ടെത്തിയത്​. ഇത്​ തനിക്ക്​ സമ്മാനമായി നൽകിയതാണെന്നും മോഷ്​ടിച്ച​തല്ലെന്നും പറഞ്ഞെങ്കിലും വീട്ടുകാർ തല്ലുകയും അപമാനിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്​തു. എന്നാൽ സ്​പോൺസറുടെ മൊഴി യുവതിക്ക്​ അനുകൂലമാകയാൽ കോടതി വെറുതെ വിടുകയായിരുന്നു. 

Tags:    
News Summary - vela

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.