ദാന വർഷം വാഹനയാത്രികർക്കും; ചെറിയ നിയമലംഘനങ്ങൾക്ക്​ വാഹനം പിടിച്ചെടുക്കില്ല

ദുബൈ:  ദാനവർഷത്തിൽ വാഹനയാത്രികർക്കും സേന്താഷവാർത്ത. ചെറിയ പിഴവുകളുടെ പേരിലും കർശന നടപടിയെടുക്കുന്ന രീതിയിൽ അയവു വരുത്തുന്ന പുതിയ തീരുമാനം പുറത്തു വന്നു. അപകടകരമല്ലാത്ത ഗതാഗത നിയമ ലംഘനം നടത്തിയവരുടെ വാഹനങ്ങ ൾ പിടിച്ചെടുക്കേണ്ടതില്ല എന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിെൻറ നിർദേശം. വണ്ടിയോടിക്കുന്നവർക്ക് മികച്ച ഡ്രൈവിംഗ്  നിലവാരം പാലിക്കാൻ പ്രോത്സാഹനമാകുന്ന നടപടി കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കാൻ പ്രേരകമാകുമെന്നും വിലയിരുത്തപ്പെടുന്നു. ചെറിയ പിഴവുകൾക്ക് വാഹനം പിടിച്ചെടുക്കില്ല എന്നതിനു പുറമെ നിലവിൽ പിടികൂടിയ വാഹനങ്ങൾ  കാലാവധിയുടെ പകുതി പൂർത്തിയാക്കിയാൽ വിട്ടു നൽകാനും തീരുമാനമായിട്ടുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തോടനുബന്ധിച്ച നടപടിയാണെന്നറിയിച്ച ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി എന്നാൽ അശ്രദ്ധമായി വാഹനമോടിക്കൽ, വരി തെറ്റിക്കൽ, ചുവപ്പ് സിഗ്നൽ മറികടക്കൽ, ആളുകൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടും അപകടവും വരുത്തൽ തുടങ്ങിയ നിയമ ലംഘനം നടത്തുന്നവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി.
Tags:    
News Summary - vehicle, law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.