ദുബൈ: ബ്രേക്ക്ഡൗണായി റോഡരികില്‍ കുടുങ്ങിപ്പോകുന്ന വാഹനങ്ങള്‍ക്ക് അടിയന്തിര അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കാന്‍ ആപ്പ് വരുന്നു. ഇതിനായി റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ ദുബൈ ടാക്സി കോര്‍പറേഷന്‍ (ഡി.ടി.സി) അറേബ്യന്‍ ഓട്ടോമൊബൈല്‍ അസോസിയേഷ(എ.എ.എ)നുമായി ധാരണ തയ്യാറാക്കി.
വഴിയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് ആപ്പ് ഉപയോഗിച്ച് സന്ദേശമയച്ചാലുടന്‍ ജി.പി.എസ് സംവിധാനം മുഖേന സ്ഥലം മനസിലാക്കി സഹായ വാഹനമത്തെും.
വാഹനം കെട്ടിവലിച്ച് വര്‍ക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനും ടയര്‍ മാറ്റാനും ബാറ്ററിയുടെ ചെറിയ കേടുകള്‍ തീര്‍ക്കാനും അടഞ്ഞുപോയ വാതില്‍ തുറക്കാനും മറ്റുമുള്ള സംവിധാനം ലഭ്യമാക്കും.
ഇന്ധനം തീര്‍ന്നതാണെങ്കില്‍ പത്തു ലിറ്റര്‍ പെട്രോളും കിട്ടും. യാത്രക്കാരുടെ ക്ളേശങ്ങള്‍ കുറക്കാനും സന്തോഷം ഉറപ്പാക്കാനുമുള്ള സ്മാര്‍ട് ദുബൈ പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനമെന്ന് കോര്‍പറേഷന്‍ സി.ഇ.ഒ ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു.
ഏറ്റവും മികച്ച സൗകര്യം കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുമെന്ന് എ.എ.എ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ സുലാഇം അറിയിച്ചു. ഇത് ഗതാഗത നീക്കം എളുപ്പമാക്കാനും കാര്‍ നന്നാക്കല്‍ വ്യവസായം ഡിജിറ്റല്‍ രീതിയിലേക്ക് മാറാനും സഹായിക്കും. മാര്‍ച്ച് മുതല്‍ സേവനം പൂര്‍ണ രീതിയില്‍ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.