ദുബൈ: പഴം-പച്ചക്കറി ഉൾപ്പെടെ എല്ലാവിധ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്ടം ലഭ്യമാക്ക ാൻ സത്വര നടപടിയുമായി നെസ്റ്റോ ഗ്രൂപ്പ്. പ്രത്യേക വിമാനം ചാർട്ടർ ചെയ്താണ് വിഷുവിന് ആവശ്യമായ പഴവും പച്ച ക്കറിയും നെസ്റ്റോ ഗൾഫ് രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കായി എത്തിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെത ്തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കിയ ശേഷവും ആഴ്ചയിൽ മൂന്നു തവണ കെ.ബി.എക്സ്പോർട്ട്സുമായി സഹകരിച്ച് ജി.സി.സി രാജ്യങ്ങളിലേക്ക് ചരക്കു വിമാനങ്ങളിലായി നെസ്റ്റോ ഉൽപന്നങ്ങൾ എത്തിച്ചു വന്നിരുന്നു. ആവശ്യകത വർധിച്ചതോടെ എമിറേറ്റ്സ് ചരക്കു വിമാനം വഴി കൊച്ചയിൽ നിന്ന് യു.എ.ഇയിലേക്കും സൗദിയിലേക്കും സ്പൈസ് ജെറ്റ് വഴി ഒമാനിലേക്കും സാധനങ്ങൾ കൊണ്ടുവന്നു.
വ്യാഴാഴ്ച ഫ്ലൈദുബൈയുടെ പ്രത്യേക ചരക്കുവിമാനമാണ് നെസ്റ്റോ ഗ്രൂപ്പിനു വേണ്ടി ചാർട്ടർ ചെയതത്. അടുത്ത വിമാനം 11ന് ദുബൈയിലെത്തും. കൂടുതൽ വിമാനങ്ങളിലായി ദിവസങ്ങളിലും ഗൾഫ് രാജ്യങ്ങളിലേക്ക് യഥേഷ്ടം ഉൽപന്നങ്ങൾ എത്തിക്കുമെന്നും സാധനങ്ങളുടെ ദൗർലഭ്യതയെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടതില്ല എന്നും നെസ്റ്റോ ഗ്രൂപ്പ് ഇൻറർനാഷനൽ ട്രേഡിങ് വിഭാഗം മേധാവി റഷീദ് ആരാമവും ഫ്രഷ് ഫൂഡ് വിഭാഗം മേധാവി ഷൗക്കത്ത്തോടന്നൂരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.