വി.ഡി സതീശൻ പുതിയ മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനം ഐ.പി.എ സംരംഭകർ കേക്കു മുറിച്ച് ആഘോഷിക്കുന്നു

വി.ഡി സതീശന്​ മുഖ്യമന്ത്രി പദം; ആഘോഷിച്ച് ഐ.പി.എ

ദുബൈ: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനത്തെ ആവേശപൂർവം സ്വാഗതം ചെയ്ത് ദുബൈയിലെ മലയാളി ബിസിനസ് സമൂഹം. പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ദുബൈയിൽ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഐ.പി.എ അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചാണ് പ്രഖ്യാപനത്തിന്‍റെ സന്തോഷം പങ്കുവെച്ചത്. 

ദുബൈ എയർപോർട്ട് ടെർമിനൽ 2-ന് സമീപമുള്ള ഗസൽ റസ്റ്റോറന്‍റിൽ നടന്ന ചടങ്ങിൽ യു.എ.ഇയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംരംഭകർ പങ്കെടുത്തു. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് ജനകീയ നേതാവായി ഉയർന്നുവന്ന വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് വികസനത്തിലും ഭരണ കാര്യക്ഷമതയിലും പുതിയ മുന്നേറ്റങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ചടങ്ങിൽ സംസാരിച്ചവർ പങ്കുവെച്ചത്. ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൻ, ഫൗണ്ടർമാരായ ഫൈസൽ മലബാർ ഗോൾഡ്​, ഷാഫി അൽ മുർഷിദി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന നേതാവെന്ന നിലയിൽ വി.ഡി. സതീശന്‍റെ മുഖ്യമന്ത്രിപദം കേരളത്തിന് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഹക്കീം വാഴക്കാല, ഷാജി ഷംസുദ്ദീൻ, ജയപ്രകാശ് പയ്യന്നൂർ, ഷാനവാസ് നക്ഷത്ര, സൽമാൻ ഫാരിസ്, ചാക്കോ ഊളക്കാടൻ, നദീർ ചോലൻ, സവാദ്, ബഷീർ ബെല്ലോ, ഷാനിയാസ്, ഹബീബ് റഹ്മാൻ, ഉസ്മാൻ, റഷീദ്, ദുൽഖിഫിൽ അബ്ദുൽ റഷീദ്, ഫിറോസ്, ഫർഹാൻ അക്തർ, മജീദ്, ആസിഫ്, റിജാദ്, അമൽ ഹുസൈൻ, ഷാഹുൽ തുടങ്ങിയവർ സംബന്ധിച്ചു  

Tags:    
News Summary - V.D. Satheesan becomes Chief Minister; IPA celebrates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.