അബൂദബി: യു.എ.ഇ സഹിഷ്ണുത സഹമന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് ആൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ വത്തിക്കാനിൽ റോമൻ കാത്തോലിക് ചർച്ച് മേധാവി പോപ് ഫ്രാൻസിസ് സ്വീകരിച്ചു. മതസംവാദത്തിനുള്ള പോൻഡിഫിക്കൽ കൗൺസിൽ പ്രസിഡൻറ് കർദിനാൾ ജീൻ ലൂയിസ് ട്യൂറാനെയും സംഘം സന്ദർശിച്ചു. യു.എ.ഇ പിന്തുടരുന്ന സഹിഷ്ണുതാ തത്വങ്ങളെ കുറിച്ച് ശൈഖ ലുബ്ന ജീൻ ലൂയിസ് ട്യൂറാന് വിശദീകരിച്ചു നൽകി. വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങൾക്കും സംവാദങ്ങൾക്കും സാഹചര്യം സൃഷ്ടിക്കണമെന്ന് അവർ ഉൗന്നിപ്പറഞ്ഞു.
ഒൗഖാഫ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ ആൽ കഅബി, ദേശീയ ആർക്കൈവ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ആൽ റഇൗസി തുടങ്ങി നിരവധി പേരും പ്രതിനിധി സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.