അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ൈശഖ് സായിദ് 60 വർഷങ്ങൾക്ക് മുമ്പ് നടത്തിയ വത്തിക ്കാൻ സന്ദർശനത്തിെൻറ അപൂർവ ഫോേട്ടാകൾ കണ്ടെത്തി. ലെബനീസ്^ഫ്രഞ്ച് കുടുംബത്തിെ ൻറ സ്വകാര്യ ശേഖരത്തിൽനിന്നാണ് ഇവ കണ്ടെടുത്തത്. 1951ൽ ഒൗദ്യോഗിക പരിപാടിയുടെ ഭാഗമായി യൂറോപ്യൻ പര്യടനം നടത്തിയപ്പോഴാണ് ശൈഖ് സായിദ് വത്തിക്കാൻ സന്ദർശിച്ചത്. ഫോേട്ടായിൽ ശൈഖ് സായിദിന് സമീപം സഹോദരനും അന്നത്തെ അബൂദബി ഭരണാധികാരിയുമായ ശൈഖ് ശാഖ്ബൂത് ബിൻ സൂൽത്താനുമുണ്ട്. അബൂദബിയിൽനിന്ന് ബഹ്റൈനിലെത്തിയാണ് പ്രതിനിധി സംഘം ഫ്രാൻസിലേക്ക് വിമാനയാത്ര നടത്തിയത്. ഇറ്റലി, തുർക്കി, ഇൗജിപ്ത്, ലെബനാൻ വഴി അബൂദബിയലേക്ക് മടങ്ങുകയും ചെയ്തു.
ശൈഖ് സായിദിെൻറയും സംഘത്തിെൻറയും മനോഹരവും അതിപ്രധാനവുമായ നിമിഷങ്ങളാണ് ഫോേട്ടായിലുള്ളതെന്നും ചരിത്രപരവും മതപരവുമായ ലാൻഡ്മാർക്കുകൾക്ക് മൂന്നിൽനിന്നുള്ള ഫോേട്ടാകളാണ് ിവയെന്നും ഇൗ ഫോേട്ടാകൾ ഉൾപ്പെടുത്തിയുള്ള പ്രദർശനത്തിെൻറ സംഘാടകയും ക്യുറേറ്ററുമായ റിം ടിന ഗസൽ പറഞ്ഞു. അബൂദബി എമിറേറ്റിലെ ഒാഫ്ഷോർ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയാണ് പ്രതിനിധി സംഘം യൂറോപ്യൻ യാത്ര നടത്തിയത്. ശൈഖ് സായിദിെൻറ ആദ്യ യൂറോപ്യൻ യാത്രയായിരുന്ന ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.