വാറ്റ്​: കമ്പനികളുടെ രജിസ്​ട്രേഷൻ ഉടൻ  തുടങ്ങും

അബൂദബി: യു.എ.ഇയിൽ മൂല്യവർധിത നികുതി (വാറ്റ്​) നടപ്പാക്കുന്നതിന്​ മുന്നോടിയായുള്ള കമ്പനികളുടെ രജിസ്​ട്രേഷൻ 2017 രണ്ടാം പാദത്തിൽ ആരംഭിക്കും. 2018 ജനുവരി ഒന്ന്​ മുതലാണ്​ രാജ്യത്ത്​ അഞ്ച്​ ശതമാനം വാറ്റ്​ നടപ്പാക്കുന്നത്​. 
നികുതി ബാധകമായ ഉൽപന്നങ്ങേളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിർഹത്തിന്​ മുകളിൽ വാർഷിക വരുമാനമുള്ള സ്​ഥാപനങ്ങൾ നിർബന്ധമായും രജിസ്​റ്റർ ചെയ്യണമെന്ന്​ സാമ്പത്തിക മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. 187,500 ദിർഹത്തിനും 375,000 ദിർഹത്തിനും ഇടയിൽ വരുമാനമുള്ള സ്​ഥാപനങ്ങൾക്കും ആവശ്യമെങ്കിൽ ഇൗ ഘട്ടത്തിൽ തന്നെ രജിസ്​റ്റർ ചെയ്യാവുന്നതാണ്​. 

വാറ്റ്​ നിയമം യു.എ.ഇ ഇതുവരെ പ്രസിദ്ധീകരിച്ചി​ട്ടില്ലെങ്കിലും നികുതി കൈകാര്യം ​െചയ്യുന്നതിന്​ ഫെഡറൽ നികുതി അതോറിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​. കഴിഞ്ഞയാഴ്​ചയാണ്​ വാറ്റും എക്​സൈസ്​ നികുതിയും ഇൗടാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ അടങ്ങുന്ന കരട്​ നിയമത്തിന്​ ഫെഡറൽ നാഷനൽ കൗൺസിൽ അനുമതി നൽകിയത്​. 

വാറ്റും എക്​സൈസ്​ നികുതിയും ഏർപ്പെടുത്തുന്നതിന്​ മുന്നോടിയായി മന്ത്രാലയം ചെറുകിട^ഇടത്തരം വ്യവസായങ്ങളുടെ ഉൾപ്പെടെയുള്ള സ്​ഥാപന ഉടമകൾക്ക്​ ബോധവത്​കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. യു.എ.ഇയുടെ സുസ്​ഥിരമായ ഭാവിക്ക്​ പുതിയ നികുതി സംവിധാനത്തി​നുള്ള ​പ്രാധാന്യവും കാമ്പയിനിൽ വിശദീകരിക്കുന്നുണ്ടെന്ന്​ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ്​ ഹാജി ആൽ ഖൂരി അറിയിച്ചു. 
കഴിഞ്ഞ വർഷമാണ്​ ജി.സി.സി അ​ംഗരാജ്യങ്ങളായ യു.എ.ഇ, സൗദി ​അറേബ്യ, ഖത്തർ, ബഹ്​റൈൻ, ഒമാൻ എന്നിവ വാറ്റ്​ നടപ്പാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്​. കരാർ പ്രകാരം വാറ്റ്​ നടപ്പാക്കാൻ ഒാരോ രാജ്യങ്ങൾക്കും 2019 ജനുവരി ഒന്ന്​ വരെ സാവകാശമുണ്ട്​. 

പുകയില, ശീതളപാനീയങ്ങൾ, ഉൗർജ പാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക്​ പ്രത്യേക ഉൽപന്ന നികുതി ഏർപ്പെടുത്താനും ജി.സി.സി രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്​. യു.എ.ഇയിൽ ആദ്യ വർഷത്തിൽ 1200 കോടി ദിർഹവും തുടർന്നുള്ള വർഷത്തിൽ 2000 കോടി ദിർഹവും  വാറ്റിൽനിന്ന്​ സമാഹരിക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

News Summary - vat in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.