അബൂദബി: ലോകത്തെ വന്‍കിട സൗരോര്‍ജ പദ്ധതികള്‍ക്കപ്പുറം, ആഗോള നിക്ഷേപം ആകര്‍ഷിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി സംയോജിത ഊര്‍ജ പരിസ്ഥിതി വ്യവസ്ഥ അബൂദബി കെട്ടിപ്പടുക്കുന്നു. നൂര്‍ അബൂദബി, അല്‍ ദഫ്റ, അല്‍ അജ്ബാന്‍ സോളാര്‍ പി.വി (ഫോട്ടോ വോള്‍ട്ടായിക് ) തുടങ്ങിയ പദ്ധതികള്‍, വന്‍കിട സൗരോര്‍ജ ഉൽപാദനത്തില്‍ അബൂദബിയെ ആഗോള മാതൃകയാക്കി മാറ്റിയതായി അബൂദബി ഡിപാർട്മെന്റ് ഓഫ് എനര്‍ജി (ഡി.ഒ.ഇ.) റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ഉബൈദി അഭിപ്രായപ്പെട്ടു.
ഉയര്‍ന്ന കാര്യക്ഷമതയിലും മത്സരക്ഷമതയുള്ള കുറഞ്ഞ ചെലവിലും പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കാനുള്ള അബൂദബിയുടെ കഴിവാണ് ഈ പദ്ധതികള്‍ തെളിയിക്കുന്നത്. നിലവില്‍ അബൂദബിയിലെ വൈദ്യുതി ഉല്‍പ്പാദനത്തിന്‍റെ 45 ശതമാനവും ക്ലീന്‍ എനര്‍ജിയില്‍ നിന്നാണ്. 2035ഓടെ ഇത് 60 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
വന്‍കിട പദ്ധതികള്‍ക്ക് പുറമെ സോളാര്‍ എനര്‍ജി സെല്‍ഫ് സപ്ലൈ പോളിസിയിലൂടെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളിലെ സോളാര്‍ സംവിധാനങ്ങളും സ്റ്റോറേജ് സംവിധാനങ്ങളും വഴി ഉപഭോക്താക്കള്‍ക്കും ഊര്‍ജ മേഖലയുടെ ഭാഗമാകാന്‍ സാധിക്കുന്നുണ്ട്. ഇത് ഊര്‍ജ ഉല്‍പ്പാദനവും ഉപഭോഗവും മാനേജ്മെന്‍റും കൂടുതല്‍ ഏകോപിപ്പിക്കുന്ന പക്വതയുള്ള ഒരു സിസ്റ്റത്തിലേക്ക് വഴിതുറക്കുന്നു. പുനരുപയോഗ ഊര്‍ജ കേന്ദ്രം എന്നതിലുപരി, ഊര്‍ജ സംക്രമണ മേഖലയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപസാധ്യതയുള്ള വിപണിയായി അബൂദബിയെ ഇത് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. യു.എ.ഇ. എനര്‍ജി സ്ട്രാറ്റജിയുടെ ഭാഗമായി 50000 പുതിയ 'ഹരിത തൊഴിലവസരങ്ങള്‍' സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. എന്‍ജിനീയറിങ്, ഡിജിറ്റല്‍ സിസ്റ്റംസ്, പ്രോജക്ട് ഡെവലപ്മെന്‍റ്, ഓപറേഷന്‍സ്, അത്യാധുനിക ജല-ഊര്‍ജ സാങ്കേതികവിദ്യകള്‍ എന്നിവയിലുടനീളം പുതിയ തൊഴില്‍ ശേഷിയും പ്രാദേശിക കഴിവുകളും വികസിപ്പിക്കും.
40,000 കോടി ദിര്‍ഹമിന്‍റെ വിദേശ നിക്ഷേപം
ആഗോളതലത്തില്‍ മത്സരക്ഷമത നിലനിര്‍ത്തുന്ന അബൂദബി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ വന്‍കിട അന്താരാഷ്ട്ര ഡെവലപ്പര്‍മാരെയും നിക്ഷേപകരെയും വായ്പാദാതാക്കളെയും ആകര്‍ഷിക്കുന്നത് തുടരുകയാണ്. വ്യക്തമായ സമയപരിധിയും ശക്തമായ ഭരണസംവിധാനങ്ങളും അബൂദബി നല്‍കുന്ന വിശ്വാസ്യത വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.