ദുബൈ: ജോയ് ആലുക്കാസ് ജ്വല്ലറിയിൽ വാലൈന്റൻസ് ഡേ കാമ്പയിൻ ആരംഭിച്ചു. ഏറ്റവും ജനപ്രിയ ശേഖരമായ ‘ബി മൈൻ ഹാർട്ട് ടു ഹാർട്ട് കലക്ഷൻ’ ആണ് കാമ്പയിനിലെ ഏറ്റവും വലിയ ആകർഷണീയത. ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും പുതിയ ഡിസൈനിലുള്ള ബി മൈൻ ഹാർട്ട് ടു ഹാർട്ട് കലക്ഷൻ ലഭ്യമാണ്.
എല്ലാ ആഭരണ പ്രേമികൾക്കും പ്രണയം ആഘോഷിക്കാനും വാലൈന്റൻസ് ഡേ അവിസ്മരണീയമാക്കാനുമാണ് പുതിയ ഡിസൈൻ ഒരുക്കിയിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
ആകർഷകമായ ഡിസൈനുകൾക്കു പുറമെ ഫ്രെബ്രുവരി ഒന്നുമുതൽ 14 വരെ പ്രത്യേക പ്രമോഷനും ഗ്രൂപ് പ്രഖ്യാപിച്ചിട്ടുണ്ട്. 3,000 ദിർഹമോ അതിൽ കൂടുതലോ മൂല്യമുള്ള ഡയമണ്ട്, പോൾകി അല്ലെങ്കിൽ പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണം സൗജന്യമായി ലഭിക്കും.
ഉപഭോക്താക്കൾക്ക് പഴയ ആഭരണങ്ങൾ പുതിയ ഡിസൈനുകളുമായി എക്സ്ചേഞ്ച് ചെയ്യുന്നതിന് മികച്ച അവസരമൊരുക്കുന്ന സീറോ ഡിഡക്ഷൻ നയവും പ്രമോഷന്റെ ഭാഗമാണ്.
ഡയമണ്ട് എക്സ്ചേഞ്ചിൽ ശ്രദ്ധേയമായ 100 ശതമാനം മൂല്യം നേടാനും സൗകര്യപ്രദമായ പേയ്മെന്റ് പ്ലാനുകൾ ഉപയോഗപ്പെടുത്താം. ‘ബി മൈൻ ഹാർട്ട് ടു ഹാർട്ട് കലക്ഷ’നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജോയ് ആലുക്കാസ് വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.