വടകര സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: വടകര ചോറോഡ്​ സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. രായരങ്ങോത്ത്​ പുല്ലാഞ്ഞോളി വേണുഗോപാലന്‍റെയും രാധാമണിയുടെയും മകൻ ജതിനാണ്​ (37) മരിച്ചത്​. ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ജതിൻ ഇബ്​നുബത്തൂത്ത മാളിന്​ സമീപം കുടുംബ സമേതമായിരുന്നു താമസം.

ഭാര്യ: സരിഗ. മകൾ: ഈഷ. ഷാർജ വടകര എൻ.ആർ.ഐ ​ഫോറം ഭാരവാഹികളുടെയും നസീർ വാടാനപ്പള്ളിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കും.

Tags:    
News Summary - Vadakara native dies in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.