അവധി ദിനങ്ങളിൽ ദുബൈയിലെ വാക്​സിൻ കേന്ദ്രങ്ങൾ തുറക്കില്ല

ദു​െബെ: ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെ കീഴിലെ വാക്​സിൻ കേന്ദ്രങ്ങൾ പെരുന്നാൾ അവധി ദിനങ്ങളിൽ തുറക്കില്ലെന്ന്​ അധികൃതർ അറിയിച്ചു. അതേസമയം, അൽ ബദാ ഹെൽത്ത്​ സെൻറർ, അൽ ഖവാനീജ്​ ഹെൽത്ത്​ സെൻറർ, ദുബൈ മുനിസിപ്പാലിറ്റി ഹെൽത്ത്​ സെൻറർ എന്നിവിടങ്ങളിലെ കോവിഡ്​ പരിശോധന കേന്ദ്രങ്ങൾ തുറക്കും. ഡി.എച്ച്​.എയുടെ കീഴിലുള്ള ആശുപത്രികളും ഹെൽത്ത്​ സെൻററുകളും പ്രവർത്തിക്കും.

അൽ ബർഷ ഹാൾ, വൺ സെൻട്രൽ, അൽ തവാറിലെ ഡയാലിസിസ്​ സെൻറർ, അൽ ബർഷ ഹെൽത്ത്​ സെൻർ, നാദൽ ഹമദ്​ ഹെൽത്ത്​ സെൻറർ എന്നിവിടങ്ങളിലെ വാക്​സിനേഷൻ കേന്ദ്രങ്ങൾ ബുധൻ മുതൽ വെള്ളി വരെ പ്രവർത്തിക്കില്ല.

അതേസമയം ചില വാക്​സിൻ കേന്ദ്രങ്ങൾക്ക്​ അഞ്ച്​ ദിവസം വരെ അവധിയാണ്​. സബീൽ ഹെൽത്ത്​ സെൻറർ, അൽ മൻഖൂൽ ഹെൽത്ത്​ സെൻറർ, അൽ സഫ ഹെൽത്ത്​ സെൻറർ, അൽ തവാർ ഹെൽത്ത്​ സെൻറർ എന്നിവ മേയ്​ 11 മുതൽ 15 വരെ പ്രവർത്തിക്കില്ല. മേയ്​ 16 മുതൽ രാവിലെ എട്ട്​ മുതൽ രാത്രി എട്ട്​ വരെ പ്രവർത്തിക്കും.

Tags:    
News Summary - Vaccine centers in Dubai will not be open during the holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT