ഷാർജയിൽ വെള്ളിയാഴ്ച പെയ്​ത മഴയിൽ നനഞ്ഞ​ റോഡ്​                      •ചിത്രം: സിറാജ്​ വി.പി കീഴ്​മാടം

ഷാർജയിൽ വിദ്യാർഥികൾക്ക്​ വാക്​സിനേഷൻ നിർബന്ധമില്ല

ഷാർജ: ആഗസ്​റ്റ്​ 30ന്​ സ്​കൂളുകൾ തുറക്കു​േമ്പാൾ വിദ്യാർഥികൾക്ക്​ കോവിഡ്​ വാക്​സിനേഷൻ നിർബന്ധമില്ലെന്ന്​ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. പ്രിൻസിപ്പൽമാർക്ക്​ അയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. വാക്​സിനെടുക്കാത്തവർ ക്ലാസ്​ തുടങ്ങുന്ന ദിവസം പി.സി.ആർ പര​ിശോധന ഫലം ഹാജരാക്കണമെന്നും അ​ധികൃതർ അറിയിച്ചു.

ജീവനക്കാർ രണ്ട്​ ഡോസ്​ വാക്​സിനേഷൻ പൂർത്തീകരിക്കണം. ​ആരോഗ്യപരമായ കാരണങ്ങളാൽ വാക്​സിനെടുക്കാത്തവർ ആഴ്ചതോറും പി.സി.ആർ പരിശോധന നടത്തണം. യു.എ.ഇക്ക് പുറത്തു നിന്ന് വന്നവരെയും വാക്സിനേഷൻ പൂർത്തീകരിക്കാത്തവരെയും പുതുതായി റിക്രൂട്ട് ചെയ്ത അധ്യാപകരെയും ജീവനക്കാരെയും താൽക്കാലികമായി വാക്സിനേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടു മാസം അവർക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. ആ സമയത്തിനുള്ളിൽ അവർ വാക്സിനെടുക്കണം. അതുവരെ അവർ എല്ലാ ആഴ്ചയും പി.സി.ആർ ടെസ്​റ്റ്​ നടത്തണം.

പകർച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധശേഷി നേടാനുമുള്ള യു.എ.ഇയുടെ ശ്രമങ്ങളെ പിന്തുണച്ച് കുത്തിവെപ്പ് എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എസ്.പി.ഇ.എ ആവശ്യപ്പെട്ടു. വേനലവധിക്കു ശേഷം സ്കൂളുകളിൽ പ്രവേശിക്കുന്നതിന് 16 വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർഥികൾ പൂർണമായും പ്രതിരോധ കുത്തിവെപ്പ്​​ എടുക്കണമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Vaccination is not mandatory for students in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.