യൂനിയൻ കോപ്പി​െൻറ ലാഭത്തിൽ മികച്ച വർധന

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്​തൃ സംരംഭമായ യൂനിയൻ കോപ്പി​​െൻറ ലാഭത്തിൽ മികച്ച വളർച്ച. ഇൗ വർഷത്തെ മൂന്നാം പാദത്തിൽ 16 ശതമാനം വളർച്ചയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഇൗ വർഷത്തെ ഒമ്പതു മാസങ്ങളിൽ 387 ദശലക്ഷം ദിർഹ വും ആദായമുണ്ടാക്കി. രാഷ്​ട്രത്തി​​െൻറ സാമ്പത്തിക വളർച്ചയിലും വികസനത്തിലും യൂനിയൻ കോപ്പ്​ പ്രകടമായ പങ്കാണ്​ നിർവഹിക്കുന്നതെന്ന്​ സി.ഇ.ഒ ഖാലിദ്​ ഹുമൈദ്​ ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു.

മുൻവർഷങ്ങളിലെ പ്രകടനങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഇക്കുറി റെക്കോഡ്​ വർധനവാണ്​. വരുന്ന നാലു വർഷങ്ങളിലായി 18 വിപുലമായ പദ്ധതികളാണ്​ യൂനിയൻ കോപ്പ്​ ആവിഷ്​കരിക്കുന്നത്​. ഇതു വഴി 2.13ബില്യനിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും യു.എ.ഇ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്​തമാക്കാൻ ഇത്​ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Union Coop - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.