ദുബൈ: എല്ലാ ജീവനക്കാർക്കും കോവിഡ് വാക്സിനെടുക്കാൻ സൗകര്യമൊരുക്കി യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയൻ കോപ്.ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് വാക്സിനേഷൻ നടപ്പാക്കിയത്.രാജ്യത്ത് എല്ലാ ജീവനക്കാർക്കും വാക്സിനേഷൻ സൗകര്യമൊരുക്കിയ ആദായ കൺസ്യൂമർ കോ ഓപറേറ്റിവ് സ്ഥാപനമാണ് യുനിയൻ കോപ്.
പൗരന്മാരൂടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും രോഗവ്യാപനം തടയാനും യു.എ.ഇ രാഷ്ട്രനേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ് വാക്സിൻ ലഭ്യമാക്കിയതെന്ന് യൂനിയൻ കോപ് മാനവവിഭവ ശേഷി ഡയറക്ടർ അഹ്മദ് സാലിം ബിൻ കെനൈദ് അൽ ഫലാസി പറഞ്ഞു. ആദ്യ ഘട്ടത്തിൽ 360 ഡോസ് വാക്സിനാണ് നൽകിയത്. രണ്ടാംഘട്ടം പൂർത്തിയാകുേമ്പാൾ എല്ലാ ജീവനക്കാരും വാക്സിൻ എടുക്കും. എല്ലാ വർഷവും ഫ്ലൂ വാക്സിൻ നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.