Posted On
date_range Updated On
date_range ഉടമ അറിയാതെ ജോലിക്കാരി നാട്ടിലേക്ക് വിളിച്ചത് 2574 ദിർഹമിന്
ദുബൈ: വീട്ടുടമയുടെ അനുവാദമില്ലാതെ ലാൻഡ് ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിച്ച വീട്ടുജോലിക്കാരിയോട് 2574 ദിർഹം പിഴ അടക്കാൻ ഉത്തരവ്. അൽ ഐനിലാണ് സംഭവം. 2574 ദിർഹമിനാണ് ഇവർ വിളിച്ചത്. ഈ തുക പിഴയായി അടക്കണമെന്ന് അൽഐൻ കോടതി വിധിച്ചു. എന്നാൽ, 5000 ദിർഹം പിഴ ഈടാക്കണമെന്ന അറബ് വനിതയായ വീട്ടുടമയുടെ പരാതി കോടതി തള്ളി. വീട്ടുജോലിക്കാരി 2000 ദിർഹമിന്റെ നാശനഷ്ടമുണ്ടാക്കിയെന്നും നിയമനടപടികൾക്കായി മറ്റ് ചെലവുണ്ടായെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നാശനഷ്ടം വരുത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ആവശ്യം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.