ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ 2025 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം ഒമ്പതിന് വൈകീട്ട് മൂന്നു മുതൽ എട്ടു വരെ അസോസിയേഷൻ അങ്കണത്തിൽ നടക്കും. രണ്ടു പാനലുകൾ തമ്മിലാണ് മത്സരം. ഇതിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ട്രഷററുമടക്കം ഏഴുപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 11 സീറ്റിൽ നാലു സീറ്റിൽ മത്സരം നടക്കും.
ആകെ 13 ഭരണസമിതി അംഗങ്ങളാണുള്ളത്. അതിൽ രണ്ടുപേരെ ജയിച്ചു വരുന്ന കമ്മിറ്റി, കോപ്ഷനിലൂടെ തെരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ്, വെൽഫെയർ ആൻഡ് ചാരിറ്റി, സാഹിത്യ വിഭാഗം, ശിശു-യുവജന ക്ഷേമം എന്നീ വിഭാഗങ്ങളിലേക്കാണ് മത്സരം നടക്കുന്നത്. റിട്ടേണിങ് ഓഫിസറായി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. സെയ്ഫുദ്ദീൻ ഹംസ, ഇലക്ഷൻ കമീഷണർമാരായി സി.ഐ. തമ്പി, മാത്യു എബ്രഹാം, പി.പി.ജി. ശ്യാം കുമാർ എന്നിവരെ നേരത്തേ നിശ്ചയിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവർ ഐ.ഡി കാർഡുമായി വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് ജനറൽ സെക്രട്ടറി എസ്. രാജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.