യുനൈറ്റഡ് മലയാളി അസോസിയേഷൻ (ഉമ) ദുബൈ ഇന്ത്യ ക്ലബിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഭാരവാഹികളും പ്രവർത്തകരും വേണു രാജാമണിയോടൊപ്പം
ദുബൈ: സഹിഷ്ണുതയിലും മറ്റു മതങ്ങളെ അംഗീകരിക്കുന്നതിലും സൗഹാർദത്തിലും യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്നും റമദാനിൽ ഒന്നിച്ചിരുന്നു നോമ്പുതുറക്കുന്നത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഭാഗമാണെന്നും മുൻ ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും നെതർലൻഡ് അംബാസഡറുമായിരുന്ന വേണു രാജാമണി അഭിപ്രായപ്പെട്ടു.
യുനൈറ്റഡ് മലയാളി അസോസിയേഷൻ(ഉമ) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നദീർ കാപ്പാട് റമദാൻ സന്ദേശ പ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികൾ ആശംസകൾ നേർന്നു സംസാരിച്ചു. ‘ഉമ’ കൺവീനർ ടി.ടി യേശുദാസ് സ്വാഗതവും ജോ. കൺവീനർ മോഹൻ കാവാലം നന്ദിയും പറഞ്ഞു. സുന്ദരിദാസ് ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.