യു.എഫ്.സി സോക്കർ അജ്മാൻ സംഘടിപ്പിച്ച ഫുട്ബാൾ സൗഹൃദ മത്സരത്തിൽ ബൂട്ടുകെട്ടിയ താരങ്ങൾ
Posted On
date_range Updated On
date_range യു.എഫ്.സി സോക്കർ: ബ്രസീൽ ഫാൻസ് ജേതാക്കൾ
അജ്മാൻ: യു.എഫ്.സി സോക്കർ അജ്മാന്റെ നേതൃത്വത്തിൽ അജ്മാൻ ഫിഫ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബാൾ സൗഹൃദ മത്സരത്തിൽ ബ്രസീൽ ഫാൻസിന് തകർപ്പൻ വിജയം. ആവേശകരമായ മത്സരത്തിൽ 5-3ന് അർജന്റീന ഫാൻസ് ടീമിനെയാണ് ബ്രസീൽ ഫാൻസ് പരാജയപ്പെടുത്തിയത്.
മത്സരത്തിലെ മികച്ച കളിക്കാരനുള്ള 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരം മുക്താർ ഈജിപ്ത് സ്വന്തമാക്കി.വിജയികളായ ടീമിനുള്ള ട്രോഫി യു.എഫ്.സി സോക്കർ ചെയർമാൻ ഹർഷാദ് സമ്മാനിച്ചു. യു.എഫ്.സി ഭാരവാഹികളും നിരവധി കായിക പ്രേമികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.