ഈജിപ്തിലെ റഫ അതിർത്ത്​ കടന്ന്​ യു.എ.ഇയുടെ സഹായവസ്തുക്കൾ ഗസ്സയിൽ പ്രവേശിക്കുന്നു

യു.എ.ഇയുടെ മാനുഷിക സഹായമെത്തിയത്​ 100കോടി പേർക്ക്​

ദുബൈ: യു.എ.ഇയുടെ രൂപീകരണ കാലം മുതൽ 2024 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ മാനുഷിക സഹായം എത്തിയത്​ 206രാജ്യങ്ങളിലെ 100കോടിയിലേറെ ജനങ്ങൾക്ക്​. അന്താരാഷ്ട്ര ഏജൻസികളുടെ കണക്കുകളിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. 100ലക്ഷം കോടി ഡോളർ മൂല്യമുള്ള വിദേശ സഹായമാണ്​ ഇക്കാലയളവിൽ യു.എ.ഇ വിതരണം ചെയ്തിട്ടുള്ളത്​. ആഗോള ജീവകാരുണ്യ രംഗത്ത്​ രാജ്യം നടപ്പിലാക്കുന്ന പദ്ധതികളെ അന്താരാഷ്ട്ര കൂട്ടായ്മകൾ മാനുഷിക ദിനത്തോടനുബന്ധിച്ച്​ ദുബൈയിൽ നടന്ന ചടങ്ങിൽ അഭിനന്ദിക്കുകയും ചെയ്തു. ലോകത്താകമാനം യു.എ.ഇയോടൊപ്പം ചേർന്ന്​ മാനുഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ അഭിമാനമുണ്ടെന്ന്​ ഐക്യരാഷ്ട്ര സഭ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം രാജ്യം നടപ്പിലാക്കിയ 80ശതമാനം വിദേശ സഹായവും വികസന പദ്ധതികൾക്കാണ്​ ചിലവിടുന്നതെന്ന്​ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. വികസന പദ്ധതികൾക്ക്​ ചിലവഴിച്ചതിന്‍റെ ബാകിയാണ്​ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ ചിലവഴിച്ചിരിക്കുന്നത്​. ആഗോള തലത്തിലെ മാനുഷിക ആഹ്വാനങ്ങളോട്​ പ്രതികരിക്കുന്നതിൽ രാജ്യത്തിന്‍റെ പങ്കാണ്​ ഔദ്യോഗിക കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ മന്ത്രാലയത്തിലെ വികസന, അന്താരാഷ്ട്ര സഹകരണ വിഭാഗം ഡയറക്ടർറാശിദ്​ അൽ ഹമീരി പറഞ്ഞു. യമൻ, സുഡാൻ, ഗസ്സ തുടങ്ങിയ പ്രതിസന്ധി ബാധിത സ്ഥലങ്ങളിലടക്കം ലോകത്താകമാനം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു.എ.ഇ സുപ്രധാന പങ്കാണ്​ വഹിക്കുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു. നിലവിലെ ഗസ്സ പ്രതിസന്ധി ആരഒഭിച്ച ശേഷം ആകെ മാനുഷിക സഹായത്തിന്‍റെ 45ശതമാനവും യു.എ.ഇയാണ്​ എത്തിച്ചതെന്നും കര, കടൽ, ആകാശ മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം ദുബൈ ഹ്യൂമാനിറ്റേറിയൻ വെയർഹൗസ്​ വഴി വിതരണം ചെയ്ത സഹായവസ്തുക്കൾ 81രാജ്യങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്​. 49ദശലക്ഷം ഡോളറിന്‍റെ മൂൽയമുള്ള സഹായങ്ങളാണ്​ ഇതിൽ ഉൾ​െപടുത്തിയത്​. നിലവിൽ 21കോടി ഡോളറിന്‍റെ സഹായ വസ്​തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുമുണ്ട്​.

Tags:    
News Summary - UAE's humanitarian aid reaches 1 billion people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.