സകാത്ത് സ​മ്പ്രദായം ജീവിതത്തി​െൻറ ഭാഗമാക്കണം -ഇമാമുമാര്‍

ദുബൈ: സമൂ ഹത്തില്‍ സാമ്പത്തിക സമത്വവും സാമൂഹികനീതിയും ഉറപ്പ് വരുത്താന്‍ സകാത്തിനോളം മികച്ച വഴികളില്ലെന്നും റമദാന്‍ വിളിപ്പാടകലെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ സകാത്ത് സ​മ്പ്രദായം  ജീവിതത്തി​​​െൻറ ഭാഗമാക്കാന്‍ ശീലിക്കണമെന്നും വെള്ളിയാഴ്ച യു.എ.ഇയിലെ വിവിധ പള്ളികളില്‍  നടന്ന ജുമുഅ ഖുതുബകളില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ധർമ മാര്‍ഗത്തിലെ മൂന്നാമത്തെ സ്തംഭമായ സകാത്ത് വ്യവസ്ഥാപിതമായി നല്‍കുന്നവര്‍ അവരുടെ ജീവിത വിജയത്തിലേക്കുള്ള പാതയാണ് ഒരുക്കുന്നത്. സമ്പത്തുണ്ടെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന തിരിച്ചറിവ് ഹൃദയശുദ്ധിയുടെ ഭാഗമാണ്. സകാത്ത് കൊടുക്കുന്നവ​​​െൻറ മനസ്സ് ശുദ്ധിയായിരിക്കും. മനസ്സി​​​െൻറ കറകളാണ് ശുദ്ധിയാക്കപ്പെടുന്നത്. പണത്തോടുള്ള അത്യാര്‍ത്തിയും  മനുഷ്യസഹചമായ അസൂയയും അഹന്തതയും ഇല്ലാക്കാനും മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് പാകപ്പെടുത്തിയെടുക്കാനും  സകാത്ത് എന്ന പുണ്യകർമത്തിലൂടെ സാധിക്കുന്നുവെന്ന് ഇമാമുമാര്‍ ഉദ്ബോധിപ്പിച്ചു.

  വളർച്ച, വിശുദ്ധി, വർധന, ക്ഷേമാഭിവൃദ്ധി എന്നെല്ലാം അര്‍ഥമുള്ള  പദമാണ് സകാത്ത്.  ധനവാൻ സാധുക്കൾക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച്‌ ധനിക​​​െൻറ സ്വത്തിൽ അവർക്കായി നിശ്ചയിച്ച അവകാശമാണത്​. സമൂഹത്തിലെ ദരിദ്രർക്ക്‌ സക്കാത്തിലൂടെ ആശ്വാസം ലഭിക്കുന്നു. 
സമ്പന്നൻ അത് നൽകുമ്പോൾ ധനികനും ദരിദ്രനും തമ്മിലുള്ള അകലം കുറയുന്നു. അവർക്കിടയിൽ സ്നേഹം വർധിക്കുന്നു. നല്‍കുന്നവ​​​െൻറ  സമ്പത്തും ശുദ്ധമാക്കപ്പെടുന്നു. 

  മനുഷ്യ മനസ്സുകളെ വരിഞ്ഞു മുറുക്കുന്ന മാരക രോകമാണ് പിശുക്ക്. ഇത്തരക്കാര്‍ക്ക് ഒരിക്കലും സകാത്ത് കൊടുക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തില്‍ സകാത്ത് കൊടുക്കാതിരിക്കാന്‍ പഴുത് തേടി നടക്കുന്നവാരാണ് പണത്തിന് ആര്‍ത്തിയുള്ളവര്‍.  നമസ്കാരത്തിലും നോമ്പിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍ സകാത്തി​​​െൻറ കാര്യത്തില്‍ തീര്‍ത്തും പരാജിതരാവുന്ന സ്ഥിതിയാണുള്ളത്. 
നമസ്‌കാരം സൃഷ്​ടിയും സ്രഷ്​ടാവും തമ്മിലുളള ബന്ധവും സകാത്ത് സൃഷ്​ടികള്‍ പരസ്​പരമുള്ള ബന്ധവുമാണ് വ്യക്തമാക്കുന്നത്. 
നമസ്‌കാരം പതിവാക്കുകയും സകാത്ത് കൊടുക്കുകയും ചെയ്ത്​ ഇവ രണ്ടും സമന്വയിപ്പിച്ചവനായിരിക്കും വിജയിയെന്നും ഖുതുബകളില്‍ ഓര്‍മിപ്പിച്ചു.

Tags:    
News Summary - uae5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.