​പ്രാർഥനകളും  ആശംസകളുമായി ഭരണാധികാരികളുടെ ഇൗദാഘോഷം 

ദുബൈ:  യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും സബീൽ മസ്​ജിദിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, ഉപ ഭരണാധികാരിയും  ധനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും, ദുബൈ ഉപ ഭരണാധികാരി ശൈഖ്​ മക്​തൂംബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം,ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ സഇൗദ്​ ആൽ മക്​തും,മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും നോളജ്​ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും, ദുബൈ ഭൂ വകുപ്പ്​ ചെയർമാൻ ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ അൽ മക്​തും മറ്റ്​ ശൈഖുമാർ, ഉദ്യോഗസ്​ഥ പ്രമുഖർ തുടങ്ങിയവരും സബീലിൽ നമസ്​കാരത്തിനെത്തി. ദുബൈ മതകാര്യ വകുപ്പിലെ ഡോ. ഒമർ മുഹമ്മദ്​ ആൽ ഖതീബ്​ നമസ്​കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. പിന്നീട്​ ശൈഖ്​ മുഹമ്മദ്​ ആശംസകൾ സ്വീകരിച്ചു.

അബൂദബി ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​കിലാണ്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെ. സുപ്രിം കമാൻററുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഇൗദ്​ നമസ്​കാരം നിർവഹിച്ചത്​. യു.എ.ഇ മതകാര്യ വകുപ്പ്​ അതോറിറ്റി ചെയർമാൻ ഡോ. മുഹമ്മദ്​ മത്തർ സലീം ബിൻ ആബിദ്​ അൽ കഅ്​ബി നമസ്​കാരത്തിന്​ നേതൃത്വം നൽകി.  ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ്​ സെയ്​ഫ്​ ബിൻ സായിദ്​, അബുദബി എക്​സിക്യുട്ടിവ്​ കൗൺസിൽ വൈസ്​ ചെയർമാൻ ശൈഖ്​ ഹസ്സ ബിൻ സായിദ്​, സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാൻ ചാരിറ്റബിൾ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ്​ നഹ്​യാൻ ബിൻ സായിദ്​, ശൈഖ്​ സുറൂർ ബിൻ മുഹമ്മദ്​, ശൈഖ്​ സൈഫ്​ ബിൻ മുഹമ്മദ്​, ശൈഖ്​ മുഹമ്മദ്​ ആൽ ഹമീദ്​ തുടങ്ങിയവർ നമസ്​കാരത്തിൽ പങ്കുചേർന്നു.  യു.എ.ഇ രാഷ്​ട്ര പിതാവ്​ ശൈഖ്​ സായിദ്​ ആൽ  നഹ്​യാ​​​െൻറ ഖബറിടത്തിലും നേതാക്കൾ പ്രാർഥനകൾ നടത്തി. 

ഷാർജ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ​േഡാ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി ഷാർജ അൽ ബദീ മുഅല്ലയിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു.  കിരീടാവകാശി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ ആൽ ഖാസിമി ഉൾപ്പെടെ നിരവധി ശൈഖുമാർ േഡാ. ശൈഖ്​ സുൽത്താനൊപ്പം നമസ്​കാരത്തിൽ പങ്കുചേർന്നു.  പിന്നീട്​ അൽ ബദാഇ അൽ അമീർ കൊട്ടാരത്തിൽ അദ്ദേഹം സന്ദർശകരെ സ്വീകരിച്ചു.  
അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ ആൽ നു​െഎമി അജ്​മാൻ ശൈഖ്​ റാശിദ്​ ബിൻ ഹുമൈദ്​ ആൽ നു​െഎമി മസ്​ജിദിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ്​ അമ്മാൻ ബിൻ ഹുമൈദ്​ ആൽനു​െഎമി  ഉൾപ്പെടെ പ്രമുഖർ ശൈഖ്​ ഹുമൈദിനൊപ്പം അണി നിരന്നു. 
ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ്​ സഉൗദ്​ ബിൻ റാശിദ്​ ആൽ മുഅല്ലയും കിരീടാവകാശി ശൈഖ്​ റാശിദ്​ ബിൻ സഉൗദ്​ ബിൻ റാശിദ്​ ആൽ മുഅല്ലയും   ശൈഖ്​ സായിദ്​ ​പള്ളിയിൽ ഇൗദ്​ നമസ്​കാരത്തിൽ പങ്കുചേർന്നു.  

റാസൽഖൈമ ഭരണാധികാരി ശൈഖ്​ സഉൗദ്​ ബിൻ സഖർ അൽ ഖാസിമി റാസൽ ഖൈമ ഖുസമിലെ ഇൗദ്​ ഗാഹിൽ നമസ്​കാരം നിർവഹിച്ചു.  
ഫുജൈറ ഭരണാധികാരി  ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖി ഫുജൈറ ഗ്രാൻറ്​ ശൈഖ്​ സായിദ്​ പള്ളിയിൽ നമസ്​കാരം നിർവഹിച്ചു.   അദ്ദേഹം പിന്നീട്​ റുമൈലാ കൊട്ടാരത്തിൽ ശുഭകാംക്ഷികളെ സ്വീകരിച്ചു.
  
 

 
 

Tags:    
News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.