വനിത തടവുകാരുടെ കുട്ടികൾക്ക് ദുബൈ പൊലീസ് പെരുന്നാൾ വസ്ത്രം വിതരണം ചെയ്യുന്നു
വനിത തടവുകാരുടെ കുട്ടികൾക്ക് പുതുവസ്ത്രം നൽകി ദുബൈ പൊലീസ്
ദുബൈ: പെരുന്നാൾ ദിനത്തിൽ വനിത തടവുകാരുടെ കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്ത് ദുബൈ പൊലീസ്. ‘നിങ്ങൾ എന്നെ സന്തോഷിപ്പിച്ചു’ എന്ന സംരംഭത്തിന്റെ ഭാഗമായി ദുബൈ പൊലീസിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വകുപ്പ് ജയിൽ വകുപ്പുമായി കൈകോർത്താണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. ആഘോഷ വേളകളിൽ വനിത തടവുകാർക്ക് സന്തോഷവും സമാധാനവും നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി തുടർച്ചയായി നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
വനിത ജയിൽ ഡയറക്ടർ കേണൽ ജമീല അൽ സാബി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. അലി മുഹമ്മദ് അൽ മത്റൂഷി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വനിത തടവുകാരുടെ കുട്ടികളുടെ സന്തോഷമാണ് ദുബൈ പൊലീസിന്റെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അൽ സാബി പറഞ്ഞു. വനിത തടവുകാരുടെ കുട്ടികൾക്ക് ഏറ്റവും പോസിറ്റിവായതും സൗകര്യപ്രദവുമായ അന്തരീക്ഷമാണ് ജയിൽ വകുപ്പ് നൽകുന്നത്. ഭക്ഷണം, വെള്ളം, സ്ഥിരമായുള്ള വൈദ്യ പരിശോധന, വായിക്കാനും പഠിക്കാനുമുള്ള സൗകര്യങ്ങൾ എന്നിവ അവർക്ക് അനുവദിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.