യു.എ.ഇയിൽ വിദഗ്​ധ ഡോക്​ടർമാർക്കും  എൻജിനീയർമാർക്കും പത്ത്​ വർഷത്തെ താമസ വിസ

അബൂദബി: വിദഗ്​ധ ഡോക്​ടർമാർ, എൻജിനീയർമാർ, കോർപറേറ്റ്​ നിക്ഷേപകർ, ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികൾ അവരുടെ കുടുംബം തുടങ്ങിയവർക്ക്​ പത്ത്​ വർഷത്തെ വിസ അനുവദിക്കാൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഞായറാഴ്​ച  ശൈഖ് മുഹമ്മദി​​െൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ്​ നിലവിലുള്ള താമസ വിസ നിയമത്തിൽ ഭേദഗതി വരുത്തി പത്ത്​ വർഷ കാലാവധിയുള്ള വിസ അനുവദിക്കാൻ തീരുമാനിച്ചത്​. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഇൗ വർഷം അവസാനിക്കുന്നതിന്​ മുമ്പ്​ തന്നെ പ്രാബല്യത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതരോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ അറിയിച്ചു.

രക്ഷിതാക്കളു​െട സ്​പോൺസർഷിപ്പിലുള്ള വിദ്യാർഥികൾ സർവകലാശാല പഠനം പൂർത്തിയാക്കിയാൽ അവരുടെ വിസ നീട്ടുന്നതിന്​ താമസ വിസ സംവിധാനം അവലോകനം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്​. പഠന ശേഷം വിദ്യാർഥികൾക്ക്​ യു.എ.ഇയിൽ തന്നെ തുടരാൻ അവസരമൊരുക്കുന്നതിനാണ്​ ഇതെന്നും അദ്ദേഹം വ്യക്​തമാക്കി.

അന്താരാഷ്​ട്ര നിക്ഷേപകർക്ക്​ യു.എ.ഇയിലെ ബിസിനസിൽ 100 ശതമാനം വിദേശ ഉടമസ്​ഥത അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സർഗാത്​മക വ്യക്​തികൾക്ക്​ മികച്ച സ​േങ്കതമായും നിക്ഷേപകർക്ക്​ ഏറ്റവും അനുയോജ്യമായ രാജ്യമായും യു.എ.ഇ തുടരുമെന്ന്​ ശൈഖ്​ മുഹമ്മദ്​ പ്രസ്​താവിച്ചു. രാജ്യത്തെ അനുകൂല സാഹചര്യം, സഹിഷ്​ണുതാ മൂല്യം, അടിസ്​ഥാന സൗകര്യം, ബഹുമുഖമായ നിയമസംഹിത എന്നിവ അന്താരാഷ്​ട്ര നിക്ഷേപങ്ങളും സവിശേഷ പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള മികച്ച ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - uae visa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.