യു.എ.ഇ വിസ കാലാവധി ഡിസംബർ വരെ നീട്ടി

ദുബൈ: യു.എ.ഇയിലെ സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മാർച്ച ് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകൾക്കാണ് ആനുകൂല്യം.

രാജ്യത്തിന് പുറത്തുള്ള റെസിഡൻസ്​ വിസക്കാരുടെ കാലാവധിയും മാർച്ച് ഒന്നിന് ശേഷമാണ്​ അവസാനിക്കുന്നതെങ്കിൽ അതി​​െൻറ കാലാവധിയും ഡിസംബർ വരെ നീട്ടിനൽകുമെന്ന്​ ഐഡൻറിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി വക്താവ് കേണൽ ഖമീസ് ആൽ കഅബി പറഞ്ഞു.

മാർച്ച്​ ഒന്നിന്​ ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയൽ കാർഡുകളുടെ കാലാവധിയും ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.

Tags:    
News Summary - UAE Visa Extended-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.