അജ്മാന് : പിതാവ് ഉപേക്ഷിച്ച നൈജീരിയന്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. അജ്മാന് ഖലീഫ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറിലാണ് കുഞ്ഞ് പിറക്കുന്നത്. 12,500 ദിര്‍ഹം ബില്‍ തുക പോലും നൽകാതെ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ച് പിതാവ് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും തുടർ ചികിത്സയും ലഭിക്കുന്നതും മുടങ്ങി.
ഇതോടെ അനാഥമായ അമ്മയും കുഞ്ഞും അജ്മാനിലെ ഒറ്റ മുറിയിയിലേക്ക് താമസം മാറുകയായിരുന്നു. മറ്റുള്ളവരുടെ സഹായത്താല്‍ കഴിഞ്ഞു പോകുന്ന ഇവരുടെ വേദനാജനകമായ വാര്‍ത്ത പുറത്ത് വന്നതോടെ ആശുപത്രി ബില്‍ അടക്കാന്‍ ഒരാള്‍ മുന്നോട്ട് വന്നു. ഭര്‍ത്താവ് ഒരു നിലക്കും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന യുവതിയുടെ രക്ഷാകർതൃത്വം ഏറ്റെടുക്കാന്‍ നൈജീരിയന്‍ എംബസി തയ്യാറായി.
എംബസിയുടെ നേതൃത്വത്തില്‍ കോടതിയില്‍ നടത്തിയ ഇടപെടലിന്റെ അവസാനം ആശുപത്രി അധൃകൃതര്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്കി. 2015 ല്‍ യു.എ.ഇ യില്‍ എത്തിയ ബിരുദധാരിയായ യുവതിക്ക് ഒരു ട്രേഡിംഗ് കമ്പനിയില്‍ ജോലി ലഭിച്ചിരുന്നെങ്കിലും തൊഴിലുടമ മുങ്ങിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വലിയ കടമ്പ മറികടന്ന അമ്മയും ഒന്‍പത് മാസം പ്രായമായ കുഞ്ഞും പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് ഉടനെ മടങ്ങും. താമസിയാതെ മറ്റൊരു ജോലിക്കായി വീണ്ടും യു.എ.ഇ യില്‍ മടങ്ങിയെത്താനും തനിക്കും കുഞ്ഞിനും പുതിയ ജീവിതം കണ്ടെത്താനും പൊതുമാപ്പ് വഴിയൊരുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിരുദധാരിയായ ഈ നൈജീരിയന്‍ യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.