ദുബൈ: ചെറിയ പെരുന്നാളിന് പിന്നാലെ ബലിപെരുന്നാൾ നമസ്കാരവും ഇക്കുറി വീട്ടിൽ തന്നെ നിർവഹിക്കേണ്ടിവരും. യു.എ.ഇയിലെ പള്ളികളിലും ഈദ്ഗാഹിലും പെരുന്നാൾ നമസ്കാരം ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. ബലി അറുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികളിൽ പെരുന്നാൾ ദിവസം തക്ബീർ സംപ്രേഷണം മാത്രമേ ഉണ്ടാകൂ. ദാനധർമങ്ങൾക്കും ബലി അറുക്കുന്നതിനും സർക്കാർ ഏർപ്പെടുത്തിയ സംവിധാനം മാത്രം ഉപയോഗിക്കണം. ഇതിനായുള്ള സ്മാർട്ട് സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം. പ്രായമായവരെയും കുട്ടികളെയും ഗർഭിണികളെയും പുറമെനിന്നുള്ളവരുമായി ഒത്തുചേരുന്നതിൽ നിന്ന് മാറ്റിനിർത്തണം.
യാത്രകളും കുടുംബ സന്ദർശനങ്ങളും ഒഴിവാക്കണം. ആശംസകൾ പരമാവധി ഫോണിലൂടെ കൈമാറണം. പൊതുസ്ഥലങ്ങളിൽ കണ്ടുമുട്ടുമ്പോൾ സുരക്ഷമുൻകരുതൽ നിർബബന്ധമാണ്. കുട്ടികൾക്ക് പണം നൽകരുത്. നേരിട്ട് സമ്മാനങ്ങളും പണവും കൈമാറുന്നത് ഒഴിവാക്കി സ്മാർട്ട് സംവിധാനങ്ങൾ വഴി ഇത് നിർവഹിക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, അഞ്ച് നേരത്തെ നമസ്കാരത്തിന് യു.എ.ഇയിലെ പള്ളികളിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നേരത്തേ 30 ശതമാനം പേർ പ്രവേശിച്ചിരുന്ന സ്ഥാനത്ത് 50 ശതമാനം വിശ്വാസികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, ജുമുഅ നമസ്കാരത്തിന് ഇപ്പോഴും അനുമതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.