ഷാർജ: പൊതു തെരുവുകളുടെ സുരക്ഷയും ശാന്തതയും തടസ്സപ്പെടുത്തുന്ന മോട്ടോർ ബൈക് യാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിെൻറ ആദ്യ ആഴ്ചയിൽ നിയമലംഘനം നടത്തിയ 2075 ബൈക്കുകൾ പിടിച്ചെടുത്തതായി ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോളിങ് ഡിപ്പാർട്ട്മെൻറ് വകുപ്പ് മേധാവി ലഫ്. കേണൽ മുഹമ്മദ് അൽ ഷെഹി പറഞ്ഞു. യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുകയും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ഇരുചക്രവാഹനങ്ങൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചത്. പോയ മാസവും നിരവധി നിയമ ലംഘനങ്ങൾ പിടികൂടിയിരുന്നു.
ഷാർജ മുനിസിപ്പാലിറ്റിയും ബിയയുമായി സഹകരിച്ച് നിയമലംഘകരെ നിയന്ത്രിക്കാനും ജീവിതവും സ്വത്തും സംരക്ഷിക്കാനും അശ്രദ്ധമായി വാഹനമോടിക്കുന്നതിെൻറ അപകടത്തെക്കുറിച്ച് അവബോധം നൽകാനുമുള്ള കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. സ്വന്തം സുരക്ഷക്കായി ഹെൽമറ്റും മറ്റു ഡ്രൈവർമാർക്ക് കാഴ്ച സുഗമമാക്കുന്നതിന് ഫോസ്ഫറസ് ജാക്കറ്റുകൾ ധരിക്കാനും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുവാനും പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.