അജ്മാന്: സാമൂഹിക അകലം പാലിക്കാത്തത് വലിയ അപകടം വരുത്തിവെക്കുന്ന കാലത്ത് ഓര്മപ്പെടുത്തലിെൻറ പുതിയ സാധ്യതകള്‍ തേടുകയാണ് യു.എ.ഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്. രണ്ടുമീറ്റര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനും അശ്രദ്ധരാകുന്നവരെ ഓർമിപ്പിക്കുന്നതിനുമായി പുതിയ സെന്‍സര്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് അജ്മാനിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനം. കൊറോണ വൈറസിെൻറ അണുബാധയിൽ നിന്ന് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് ശാരീരിക അകലം പാലിക്കുന്നതിനായാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആസ്ഥാനത്തെ റിസപ്ഷൻ ഡെസ്ക്കിൽ എത്തുന്ന വ്യക്തി നിശ്ചയിച്ച രണ്ട് മീറ്റര്‍ അകലം പാലിക്കാത്ത പക്ഷം അവിടെ സ്ഥാപിച്ചിരിക്കുന്ന സെന്‍സറില്‍ ചുവന്ന ലൈറ്റ് പ്രകാശിക്കും. രണ്ട് മീറ്റര്‍ അകലത്തിലേക്ക് മാറുമ്പോള്‍ സെന്‍സറില്‍ പച്ച ലൈറ്റ് തെളിയും. തുടര്‍ന്ന് ആസ്ഥാനത്തിെൻറ അകത്തേക്ക് പ്രവേശിക്കുന്ന ആള് അവിടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശിച്ച അകലം പാലിക്കാത്തപക്ഷം ഉദ്യോഗസ്ഥരുടെ വസ്ത്രത്തില്‍ ഘടിപ്പിച്ച സെന്‍സര്‍ ചുവന്ന ലൈറ്റും പ്രത്യേക ശബ്ദവും പുറപ്പെടുവിക്കും. അകലം പാലിക്കുന്ന പക്ഷം പച്ച ലൈറ്റും ശബ്ദവും പുറപ്പെടുവിക്കും. കൊറോണ മഹാമാരി വ്യാപനത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം നിലനിർത്തുന്നതിനും ജനറൽ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച യു.എ.ഇയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ് ഈ സ്മാർട്ട് സിസ്റ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.