ദുബൈ: ആഭ്യന്തര ക്രിക്കറ്റ് സജീവമാക്കാനൊരുങ്ങുന്ന യു.എ.ഇ അഞ്ച് മാസങ്ങൾക്ക് ശേഷം ഇന്ന് ക്രിക്കറ്റ് പിച്ചിലേക്ക്. ദേശീയ താരങ്ങൾ അടക്കം അണിനിരക്കുന്ന ആറ് ടീമുകളെ അണിനിരത്തി 10 ഒാവർ ക്രിക്കറ്റ് ടൂർണമെൻറായ ‘ഡി 10’ വെള്ളിയാഴ്ച മുതൽ തുടങ്ങും. വൈകുന്നേരം നാലിന് നടക്കുന്ന ആദ്യ മത്സരത്തിൽ ദുബൈ പൾസ് സെക്യുവർ, ഇ.സി.ബി ബ്ലൂസിനെ നേരിടും. കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ, ടി.വി ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് യു.എ.ഇയിൽ നടത്താനുള്ള ശ്രമങ്ങൾ സജീവമായിരിക്കെയാണ് ഡി 10 ക്രിക്കറ്റ് തുടങ്ങുന്നത്.
ദേശീയ താരങ്ങൾ അടക്കം അണിനിരക്കുന്ന ആറ് ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ആഗസ്റ്റ് ഏഴ് വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രമുഖ ക്ലബുകൾ കളത്തിലിറങ്ങും. ടീമുകൾ നേരത്തേതന്നെ പരിശീലനം തുടങ്ങിയിരുന്നു. രണ്ടാഴ്ച നീളുന്ന ടൂർണമെൻറിൽ 34 മത്സരങ്ങളാണുള്ളത്. ദിവസവും മൂന്ന് മത്സരങ്ങൾ ഉണ്ടാവും. അബൂദബി, അജ്മാൻ, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിലെ ക്രിക്കറ്റ് കൗൺസിലുകളെ പ്രതിനിധാനം ചെയ്തുള്ള നാല് ടീമുകളും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ രണ്ട് ടീമുകളുമാണ് പെങ്കടുക്കുന്നത്. റൗണ്ട് റോബിൻ രീതിയിൽ തുടങ്ങി േപ്ല ഒാഫും ൈഫനലും നടത്താനാണ് തീരുമാനം. ഇതിനു ശേഷം വനിത ക്രിക്കറ്റ് ഉൾപ്പെടെയുള്ളവ നടത്തുന്നതും സജീവ പരിഗണനയിലുണ്ട്. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും മത്സരം. കോവിഡുമായി ബന്ധപ്പെട്ട െഎ.സി.സിയുടെ ക്രിക്കറ്റ് നിയമ ഭേദഗതികളും ടൂർണമെൻറിൽ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.