ദുബൈ: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. യാത്ര ചെയ്യുന്ന നാട്ടിൽനിന്നാണ് പരിശോധന നടത്തേണ്ടതെന്നും അധികൃതർ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതലാണ് ഈ സംവിധാനം നിലവിൽവരുന്നത്. നേരത്തേ, ചില രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ എത്തിയ ശേഷം കോവിഡ് പരിശോധന നടത്തിയാൽ മതിയായിരുന്നു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ളവർ അവിടെത്തന്നെ കോവിഡ് പരിശോധന പൂർത്തിയാക്കി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തേ നിർേദശിച്ചിരുന്നു. യു.എ.ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് വിസക്കാർക്കും ഈ നിയമം ബാധകമാണ്. നേരത്തേ ഇത്തരക്കാർക്ക് ഒഴിവ് നൽകിയിരുന്നു. പി.സി.ആർ ടെസ്റ്റാണ് നടത്തേണ്ടത്. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടെ (െഎ.സി.എ) വെബ്സൈറ്റിലുള്ള പട്ടികയിൽ ഉൾപ്പെട്ട ലാബിൽ വേണം പരിശോധന നടത്താൻ.
കേരളത്തിൽ നിന്നുള്ള ഏഴ് ലാബുകൾ മാത്രമാണ് അക്രഡിറ്റഡ് ലാബുകളായി പരിഗണിച്ചിരിക്കുന്നത്. ഇതിൽ ആറും കോഴിക്കോട് ജില്ലയിലാണ്. ഒരെണ്ണം പാലക്കാടും.
കോഴിക്കോട് ജില്ലയിലെ മൈക്രോ ഹെൽത്ത് ലബോറട്ടറികളെയാണ് െഎ.സി.എയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിെല രണ്ട് ലാബ്, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, താമരശ്ശേരി എന്നിവിടങ്ങളിലെ ഒാരോ ലാബ് എന്നിവയാണ് പട്ടികയിൽ ഉള്ളത്. പാലക്കാട് ഡേൻ ഡയഗ്നോസ്റ്റിക്സിെൻറ ലാബും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ദുബൈയിലേക്ക് ജി.ഡി.ആർ.എഫ്.എയുടെ അനുമതി മതി എന്നതിനാൽ ഇവിടേക്കുള്ള യാത്രക്കാർക്ക് പ്രശ്നമുണ്ടായില്ല. മറ്റ് ആറ് എമിറേറ്റുകളിലേക്ക് െഎ.സി.എയുടെ അനുമതിയാണ് വേണ്ടത്. ഇവിടേക്കുള്ള യാത്രക്കാർക്കാണ് അനുമതി ലഭിക്കാതിരുന്നത്.
പരിശോധന 96 മണിക്കൂർ മുമ്പ്
ദുബൈ: യു.എ.ഇയിലേക്ക് എത്തേണ്ടവർ 72 മണിക്കൂർ മുമ്പ് േകാവിഡ് പരിശോധന നടത്തി നെഗറ്റിവായ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം 96 മണിക്കൂറായി വർധിപ്പിച്ച് യു.എ.എ. ഇതോെട പരിശോധനക്ക് ഒരു ദിവസം കൂടി കൂടുതൽ ലഭിക്കും. കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് തിരിക്കാനിരിക്കുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്. കേരളത്തിൽ കോഴിക്കോട്ടും പാലക്കാട്ടും മാത്രമാണ് ലാബുകളുള്ളത്.
ഈ ലാബുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ലാബില്ലാത്തതിനാൽ ഈ ഭാഗത്തുള്ളവർ കോഴിക്കോട്ടേക്കാണ് പരിശോധനക്ക് എത്തുന്നത്. യാത്രക്ക് മൂന്ന് ദിവസം മുമ്പ് ഇവിടെയെത്തി പരിശോധന നടത്തി മടങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കോവിഡ് യാത്ര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രവാസികൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടേക്ക് എത്തുന്നത്. 72 മണിക്കൂർ കഴിഞ്ഞാൽ ഈ ഫലം അപ്രസക്തമാകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു ദിവസം കൂടി കൂടുതൽ ലഭിക്കുന്നതോടെ യാത്ര തയാറെടുപ്പ് നടത്താൻ സമയം ലഭിക്കുമെന്ന ആശ്വാസവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.