അബൂദബി: സാദിയാത്ത് ദ്വീപിലെ നിർമാണ സൈറ്റിൽ പൈലിങ് ഫൗണ്ടേഷൻ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം തൃക്കാരുവ പ്രാക്കുളം നെടിയത്ത് യേശുദാസൻ മാത്യുവിെൻറ മകൻ യേശുദാസ് ലാലു (52) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരനായ തമിഴ്നാട് നാഗപട്ടണം മൈലാടുത്തുറൈ തലൈഗണിയുരു ന്യൂ സ്ട്രീറ്റിൽ സമ്പന്തമിെൻറ മകൻ അമ്പഴകനെ (30) ഗുരുതര പരിക്കുകളോടെ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. മുസഫ കേന്ദ്രമായ നെയ്തിൽസ് എക്സപെർട്സ് മാൻപവർ സർവിസസ് കമ്പനിയിലെ ജീവനക്കാരാണിവർ.
അമ്പഴകനെ വിദഗ്ധ ചികിത്സക്കായി ബുധനാഴ്ച അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. യേശുദാസിെൻറ മൃതദേഹം അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ. മാതാവ്: എലിസബത്ത്. ഭാര്യ: രജില നെട്ടു. മക്കൾ: സിനി സലോമി (രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിനി), സിജി സലോമി (എട്ടാം ക്ലാസ് വിദ്യാർഥിനി). അബൂദബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.