മം​സ​ർ ബീ​ച്ചി​ൽ വീ​ണ്ടും പ്ര​വേ​ശ​നം,  ഖു​ർ​ആ​നി​ക് പാ​ർ​ക്കും തു​റ​ന്നു

ദു​ബൈ: ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ദു​ബൈ​യി​ലെ ജ​ന​പ്രി​യ സ്​​ഥ​ല​ങ്ങ​ൾ പ​ടി​പ​ടി​യാ​യി തു​റ​ക്കു​ന്നു. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന മം​സ​ർ ബീ​ച്ച് പാ​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്നു. വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഒ​ട്ടേ​റെ മു​ൻ​ക​രു​ത​ൽ-​പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഖു​ർ​ആ​ൻ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പാ​ർ​ക്കാ​യ ഖു​ർ​ആ​നി​ക് പാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മാ​ർ​ച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​താ​യി​രു​ന്നു.

ദേ​ശീ​യ അ​ണു​ന​ശീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട ജു​മൈ​റ വാ​ക്ക്​​വേ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. യു‌.​എ.​ഇ​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി അ​ടു​ത്തി​ടെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ ല​ഘൂ​ക​ര​ണ​ത്തി‍​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം. മം​സ​ർ ബീ​ച്ച് പാ​ർ​ക്കി​ലും ഖു​ർ​ആ​നി​ക് പാ​ർ​ക്കി​ലും സു​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​ക അ​ക​ല​വും സ​മ്പ​ർ​ക്കം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ ഓ​ർ​മി​പ്പി​ച്ചു.

മേ​യ് 12ന് ​ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ട​ത്തി​ൽ ജോ​ഗി​ങ് ട്രാ​ക്കു​ക​ളും 72 ഫാ​മി​ലി സ്ക്വ​യ​റു​ക​ളു​മാ​ണ് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 70 പാ​ർ​ക്കു​ക​ൾ തു​റ​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ മേ​യ് 25ന് -​മു​ഷ്‌​രി​ഫ്, അ​ൽ മം​സ​ർ, അ​ൽ ഖോ​ർ, സ​ബീ​ൽ, അ​ൽ സ​ഫ പാ​ർ​ക്കു​ക​ൾ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. അ​ൽ ഖ​വാ​നീ​ജി​ലെ പ്ര​ത്യേ​ക ഖു​ർ​ആ​നി​ക് പാ​ർ​ക്കും തു​റ​ക്കു​ന്ന​തോ​ടെ അ​തി​സ​ന്തോ​ഷ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. റ​മ​ദാ​നി​ലെ അ​വ​സാ​ന ദി​വ​സ​ങ്ങ​ൾ​ങ്ങ​ൾ​ക്ക് ശേ​ഷം ഈ​ദു​ൽ ഫി​ത്റി​നാ​യി ഒ​രു​ങ്ങു​ന്ന വേ​ള​യി​ൽ വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി‍​െൻറ അ​ധ്യാ​പ​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന 60 ഹെ​ക്ട​റി​ല​ധി​കം ഹ​രി​ത സ്ഥ​ലം വീ​ണ്ടും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലാ​ണ് വി​ശ്വാ​സി സ​മൂ​ഹം സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. 

മേ​യ് 25ന​കം ന​ഗ​ര​ത്തി​ലെ എ​ല്ലാ പാ​ർ​ക്കു​ക​ളും വീ​ണ്ടും തു​റ​ക്കാ​നു​ള്ള ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മൂ​ന്ന് ഘ​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ർ​ക്കു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്. എ​ന്നാ​ൽ മാ​സ്ക് ധ​രി​ക്കു​ക, ഗ്ലൗ​സു​ക​ൾ അ​ണി​യു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ സ​ന്ദ​ർ​ശ​ക​ർ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ടി​വ​രും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി കൂ​ട്ടം​കൂ​ടി​യു​ള്ള ന​ട​പ്പും സം​ഘം ചേ​ര​ലും പാ​ർ​ക്കു​ക​ളി​ൽ ക​ർ​ശ​ന​മാ​യി വി​ല​ക്കും. ആ​കെ ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്ന​തി‍​െൻറ 30 ശ​ത​മാ​നം പേ​രെ മാ​ത്രം ക​ട​ത്തി​വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും ആ​ലോ​ച​ന​യു​ണ്ട്.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.