ദുബൈ: കോവിഡിെൻറ ആക്രമണം രാജ്യത്ത് തുടങ്ങിയതു മുതൽ പ്രവാസികൾക്കായി വിസ നടപടികളിൽ പലവിധ വിട്ടുവീഴ്ചകളാണ് യു.എ.ഇ സർക്കാർ ഏർപ്പെടുത്തിയത്. എല്ലാവിധ വിസകൾക്കും ഇൗ വർഷം മുഴുവൻ കാലാവധി ദീർഘിപ്പിച്ചുനൽകിയ യു.എ.ഇ ഭരണകൂടം വിസകളുടെ പിഴ ഒഴിവാക്കിയാണ് ഒടുവിൽ പ്രവാസികളുടെ കൈപിടിച്ചിരിക്കുന്നത്. പിഴ പേടിച്ച് ചികിത്സക്കുപോലും പുറത്തിറങ്ങാത്തവർക്ക് ആശ്വാസം ചൊരിഞ്ഞാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറത്തിറക്കിയത്. വിസ കാലാവധി കഴിഞ്ഞതിെൻറപേരിൽ പിഴനടപടികൾ നേരിടുന്നവർക്ക് പിഴയടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാം എന്ന ഉത്തരവ് പൊതുമാപ്പിന് തുല്യമാണെന്നാണ് വിലയിരുത്തൽ.
ആയിരക്കണക്കിന് പ്രവാസികൾ യു.എ.ഇയിൽ ഇത്തരത്തിൽ കഴിയുന്നുണ്ട്. ഇവർക്കെല്ലാം ആശ്വാസം പകരുന്നതാണ് ഇൗ ഉത്തരവ്. 10,000ത്തോളം ദിർഹം പിഴയുള്ളവർ എങ്ങനെ നാട്ടിൽ തിരിച്ചെത്തുമെന്ന വെമ്പലിലായിരുന്നു. ജോലി നഷ്ടപ്പെട്ടും ശമ്പളം വെട്ടിക്കുറക്കപ്പെട്ടും കഴിയുന്നവർക്ക് ഇത്രവലിയ തുക പിഴ അടക്കുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. സുമനസ്സുകൾ സഹായിച്ചാണ് ഇത്തരക്കാരെ നാട്ടിലേക്ക് അയച്ചിരുന്നത്. കോവിഡ് രോഗലക്ഷണമുള്ളവർപോലും പിഴഭയന്ന് പരിശോധനക്ക് പോകാത്ത അവസ്ഥയുണ്ടായിരുന്നു. ഇവർക്കെല്ലാം ഇനി ധൈര്യമായി പുറത്തിറങ്ങി നടക്കാം. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ കഴിയാതെ ബുദ്ധിമുട്ടിയവർക്കും ഇൗ തീരുമാനം ആശ്വാസം പകരും.
വിസ തട്ടിപ്പിനിരയായി യു.എ.ഇയിൽ കുടുങ്ങിയ കളമശ്ശേരി സ്വദേശി ബിജിമോൾക്ക് 3700 ദിർഹമാണ് പിഴയടക്കാനുണ്ടായിരുന്നത്. ഏഴാം തീയതി ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഇവരെ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പിഴ അടക്കാത്തതിനാൽ യാത്ര മുടങ്ങി. ഇത്തരക്കാർക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. മേയ് 18നു ശേഷം മൂന്നു മാസത്തിനുള്ളിൽ രാജ്യം വിടുന്നവർക്കാണ് ഇൗ ആനുകൂല്യം ലഭ്യമാകുക. ഇക്കാലയളവിൽ ഇന്ത്യയിലെത്താൻ കഴിയുമോ എന്ന ആശങ്കയുണ്ട് പലർക്കും. എന്നാൽ, ഇന്ത്യ കൂടുതൽ വിമാന സർവിസ് നടത്തുന്നതോടെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇവർക്ക് നാട്ടിലെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാെത, യാത്രാവിമാനങ്ങൾ സർവിസ് തുടങ്ങുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്.
നേരേത്ത മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവർക്ക് പിഴ അടക്കേണ്ടതില്ല എന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനു മുമ്പും വിസ കാലാവധി അവസാനിച്ചവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്. എമിറേറ്റ്സ് െഎ.ഡി, വർക്ക് പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചതിെൻറ പേരിൽ നടപടി നേരിടുന്നവരും പിഴ അടക്കേണ്ടതില്ല. ഇങ്ങനെ രാജ്യത്തിന് പുറത്തുപോകുന്നവർക്ക് പിന്നീട് തിരിച്ചുവരുന്നതിന് തടസ്സമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു. മാർച്ച് പകുതിയോടെയാണ് യു.എ.ഇ വിസയിൽ കാര്യമായ വിട്ടുവീഴ്ചകൾ ചെയ്ത് യു.എ.ഇ ഭരണകൂടം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.