മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ:  ടി​ക്ക​റ്റി​ന്​ ഇ​ന്നു കൂ​ടി അ​പേ​ക്ഷി​ക്കാം

ദു​ബൈ: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ടി​ക്ക​റ്റി​ന്​ വ​ഴി കാ​ണാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും  സ​ഹൃ​ദ​യ സ​മൂ​ഹ​ത്തി​​െൻറ പി​ന്തു​ണ​യോ​ടെ ഒ​രു​ക്കു​ന്ന മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക്​ ഇ​ന്നു​കൂ​ടി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. അ​ത​തു രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളി​ലോ കോ​ൺ​സു​ലേ​റ്റു​ക​ളി​ലോ മ​ട​ക്ക​യാ​ത്ര​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത, ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​യി എ​ടു​ക്കാ​ൻ യാ​തൊ​രു നി​ർ​വാ​ഹ​വു​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ളെ​യാ​ണ്​ ടി​ക്ക​റ്റി​നാ​യി പ​രി​ഗ​ണി​ക്കു​ക.

മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ വെ​ബ്​​സൈ​റ്റു​ക​ൾ മു​ഖേ​നെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള​ടെ അ​പേ​ക്ഷ ഇ​തി​ന​കം ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ സ​ഹൃ​ദ​യ​രു​ടെ പി​ന്തു​ണ​യോ​ടെ മാ​ത്ര​മേ വ​ർ​ധി​ച്ചു വ​രു​ന്ന ആ​വ​ശ്യ​ത്തി​ന്​ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​വൂ. ടി​ക്ക​റ്റു​ക​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 00971 56 554 1944 ന​മ്പ​റി​ലോ ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ പ്ര​വ​ർ​ത്ത​ക​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.