അജ്മാൻ: ലോക്ഡൗൺ കാലത്ത് നാലു ചുമരുകൾക്കുള്ളിൽ അകപ്പെട്ട കുഞ്ഞു സഹോദരന്മാർ ഒരുക്കുന്ന വിജ്ഞാന വിരുന്ന് ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ അവതരിപ്പിച്ച മാസം ലോക്ഡൗൺ കാലത്തിലൂടെ കടന്നുപോകുമ്പോൾ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ഫസിൻ അഹമ്മദും ഫഹ്മി അഹമ്മദും.
മലപ്പുറം ശാന്തപുരം പട്ടിക്കാട് സ്വദേശി ഷിറാസ്-തസ്നീം ദമ്പതികളുടെ മക്കളായ ഇവർ ഖുർ ആനിലെ അവസാനത്തെ ചെറിയ അധ്യായങ്ങൾ മുതൽ മുകളിലോട്ടുള്ള ഭാഗങ്ങൾ അർഥവും ചരിത്രവും സാഹിതം വിശദീകരിച്ച് കിഡ്സ് ടോക് എന്ന യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ്. റമദാൻ സ്പെഷൽ ഹോളി ഖുർ ആൻ ചലഞ്ച് ഫോർ കിഡ്സ് എന്ന പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. റമദാൻ രണ്ടാഴ്ച പിന്നിടുമ്പോൾ വലിയ സ്വീകാര്യതയാണ് ഈ കൂട്ടികൾക്ക് ലഭിക്കുന്നത്.
ലളിതമായ ഇംഗ്ലീഷിലും മലയാളത്തിലും പെെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഈ മിടുക്കന്മാരെ ഏറെ സ്വീകാര്യരാക്കുന്നത്. സാങ്കേതികവും വൈജ്ഞാനികവുമായി സഹായം നൽകുന്നത് മാതാപിതാക്കൾതന്നെയാണ്. അജ്മാൻ അൽഅമീർ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഫസിൻ അഹമ്മദ്. സഹോദരൻ ഫഹ്മി അഹമ്മദ് അവിടെ തന്നെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.