അബൂദബി: വ്രതമനുഷ്ഠിക്കുന്നവർക്കായി സൗജന്യമായി ഇഫ്താർ വിഭവങ്ങളൊരുക്കി അഞ്ജലിയും കുടുംബവും. വ്രതാനുഷ്ഠാനത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലെങ്കിലും നോമ്പുകാർക്ക് ഭക്ഷണം ഉണ്ടാക്കി എത്തിച്ചുകൊടുക്കാൻ വലിയ ഉത്സാഹമാണിവർക്ക്.
കോവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് അബൂദബി മദീനാ സായിദ് ഷോപ്പിങ് മാൾ അടച്ചപ്പോൾ ജോലിയില്ലാതെ റൂമിൽ കഴിയുന്നവർക്കാണ് അഞ്ജലിയും കുടുംബവും നോമ്പ്തുറ വിഭവങ്ങൾ ഒരുക്കുന്നത്. ഇശൽ ബാൻഡ് അബൂദബിയുടെ നേതൃത്വത്തിൽ നടക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിലും ഈ കുടുംബം പങ്കാളികളാകാറുണ്ട്. കോളജ് പഠനത്തിനുശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായ അഞ്ജലിക്ക് പിന്തുണയും സഹായവുമായി ഭർത്താവ് വിപിനും കൂടെയുണ്ട്.
വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരായതിനാൽ വെജിറ്റബ്ൾ കറികളും ചപ്പാത്തിയും പായസവുമൊക്കെയായി വെജിറ്റേറിയൻ കിറ്റാണ് ഒരുക്കുന്നത്. അഞ്ജലിയുടെ അമ്മ ജലജയും പാചകത്തിന് നേതൃത്വം നൽകുന്നു. ജോലിയില്ലാതെയും മറ്റും റൂമുകളിൽ കഴിയുന്നവർക്ക് റമദാൻ വിഭവമൊരുക്കി നൽകുക വഴി ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഇവരുടെ പ്രതിഫലം. സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്ന അഞ്ജലിക്കും കുടുംബത്തിനുമായി നോമ്പു തുറക്കുന്നവേളയിൽ പ്രത്യേകം പ്രാർഥിക്കുന്നതായി നോമ്പുകാരും അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.