ഷാർജ: ഷാർജയിലെ അൽനഹ്ദ പ്രദേശത്തെ അബ്കോ ടവറിലുണ്ടായ തീപിടിത്തത്തിൽനിന്ന് 11 വയസ്സുകാരിയെ രക്ഷിച്ച പ്രവാസി അറബ് യുവാവിന് ആദരം. ഷാർജ സിവിൽ ഡിഫൻസ് നേതൃത്വത്തിലാണ് സൗദി പൗരനമായ യുവാവിനെ ആദരിച്ചത്.
കെട്ടിടത്തിൽ തീപടർന്ന സമയത്ത് പൂട്ടിയിട്ട അപ്പാർട്മെൻറിൽനിന്ന് നിലവിളി കേട്ട ഭാഗത്തേക്ക് കുതിച്ചെത്തിയ സൗദി സ്വദേശി മുഹമ്മദ് ഉമർ, വാതിൽ ചവിട്ടിപ്പൊളിച്ചാണ് മുറിയിൽ തനിച്ച് കുടുങ്ങിപ്പോയ പെൺകുട്ടിയെ നിമിഷനേരം കൊണ്ട് പുറത്തെത്തിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. യുവാവിെൻറ ധീരത നിറഞ്ഞ പ്രവൃത്തിയിൽ വിവിധയിടങ്ങളിൽനിന്നാണ് അഭിനന്ദനം പ്രവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.