??????????????????????? ?????????????? ?????????????? ????? ???????????????????????????????????

മൂ​ന്നാം വി​മാ​ന​വും നാ​ട്ടി​ലെ​ത്തി

ദു​ബൈ: കേ​ര​ള​ത്തി​േ​​ല​ക്കു​ള്ള പ്ര​വാ​സി​ക​ളു​മാ​യി യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള മൂ​ന്നാം വി​മാ​നം ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു. ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്നു മ​ണി​യോ​ടെ പു​റ​പ്പെ​ട്ട വി​മാ​നം രാ​ത്രി എ​ട്ടാേ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി. 177 യാ​ത്ര​ക്കാ​രും ഒ​രു കു​ഞ്ഞു​മാ​ണ്​ വി​മാ​ന​ത്തി​ലു​ള്ള​ത്. 30 ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം ചൊ​വ്വാ​ഴ്​​ച പു​റ​പ്പെ​ടും. ഇ​തു​വ​രെ 532 ​പേ​രെ​യാ​ണ്​ കേ​ര​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ച്ച​ത്. ആ​ദ്യ ദി​ന​ത്തി​ൽ ര​ണ്ടു​ വി​മാ​ന​ങ്ങ​ളി​ലാ​യി 354 പേ​രെ കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും എ​ത്തി​ച്ചി​രു​ന്നു. ഇ​തി​ന്​ പു​റ​മെ 170 യാ​ത്ര​ക്കാ​രു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ വി​മാ​നം അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടു. ഇ​തു​വ​രെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ആ​റു വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യ​ി​ലേ​ക്കും ല​ഖ്​​നോ​വി​ലേ​ക്കും വി​മാ​നം സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. 1100ഒാ​ളം ഇ​ന്ത്യ​ക്കാ​രെ​യാ​ണ്​ ഇ​തു​വ​രെ യു.​എ.​ഇ​യി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​വ​രി​ൽ രോ​ഗം ബാ​ധി​ച്ച​വ​രും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​രു​ടെ​യെ​ങ്കി​ലും യാ​ത്ര മു​ട​ങ്ങി​യാ​ൽ പ​ക​ര​ക്കാ​രാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ 11 ഗ​ർ​ഭി​ണി​ക​​ളെ വെ​യി​റ്റി​ങ്​ ലി​സ്​​റ്റി​ൽ ചേ​ർ​ത്തി​രു​ന്നു. ട്രാ​ൻ​സി​സ്​​റ്റ്​ വി​സ​യി​ലെ​ത്തി 55 ദി​വ​സ​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ ജോ​സ്​ പോ​ൾ, പി​സാ​റോ ആ​ന്ദ്രേ എ​ന്നി​വ​രും കൊ​ച്ചി വി​മാ​ന​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളെ ആ​ദ്യ ദി​വ​സം​ത​ന്നെ നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട്ട്​​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം കു​ടു​ങ്ങി​യ ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​ക​ളും തി​ങ്ക​ളാ​ഴ്​​ച നാ​ട്ടി​ലെ​ത്തി. 

ഭ​ർ​ത്താ​വ്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ മീ​നു വി​ൻ​സ​ൻ​റ്​ എ​ന്ന ന​ഴ്​​സ്, കോ​ട്ട​യം സ്വ​ദേ​ശി​യാ​യ 90കാ​രി തെ​രേ​സ ജോ​സ​ഫ്, മ​ക​ൻ 61കാ​ര​നാ​യ ജോ​യ്​ ജോ​സ​ഫ്​ തു​ട​ങ്ങി​യ​വ​രും നാ​ട്ടി​ലെ​ത്തി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, പി​താ​വി​​​െൻറ സം​സ്​​കാ​ര ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​യി നാ​ട്ടി​ൽ പോ​കാ​ൻ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രു​ന്ന കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഗം​ഗ​ക്കും ഭ​ർ​ത്താ​വ്​ അ​നൂ​പി​നും മ​ക്ക​ൾ​ക്കും നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. അ​വ​സാ​ന നി​മി​ഷം​വ​രെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇൗ ​കു​ടും​ബം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പി​താ​വി​​​െൻറ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ. 

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.