ദുബൈ: ജീബീ ഗ്രൂപ് ഒാഫ് കമ്പനി ചെയർമാനും പ്രമുഖ ഇന്ത്യൻ വ്യവസായിയുമായ ജി.ബി. ചോയ്ത്രം ജെത്വാനി ദുബൈയിലെ വീട്ടിൽ അന്തരിച്ചു. 90 വയസ്സായിരുന്നു. 66 വർഷം മുമ്പ് യു.എ.ഇയിലെത്തിയ അദ്ദേഹം ദുബൈ ഇന്ത്യൻ അസോസിയേഷെൻറയും ഇന്ത്യൻ സ്പോർട്സ് ക്ലബിെൻറയും പ്രസിഡൻറായിരുന്നു. ഇന്ത്യൻ ഹൈസ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ട്രസ്റ്റിയും ദുബൈ ഇലക്ട്രിസിറ്റി ബോർഡ് അംഗവുമാണ്. ജീബീ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ദീപക് ചോയ്ത്രം ജെത്വാനി, ഗിരീഷ് ചോയ്ത്രം ജെത്വാനി എന്നിവർ മക്കളാണ്. നാലു പെൺമക്കളുമുണ്ട്.
കറാച്ചി കേന്ദ്രീകരിച്ചായിരുന്നു ജീബിയുടെ കുടുംബ ബിസിനസ്. 1947ൽ ഇന്ത്യ വിഭജനത്തിനുശേഷം ജീബിയുടെ ബിസിനസ് കറാച്ചിയിൽനിന്ന് മുംബൈയിലേക്കു പറിച്ചുനട്ടു. 1950കളിലാണ് അദ്ദേഹം ദുബൈയിലെത്തി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. 1954ൽ ദുബൈയിലെ ആദ്യ ഒാഫിസ് തുറന്നു. ഇതിനുമുേമ്പ ബഹ്റൈനിലും കുവൈത്തിലും വ്യാപാരം തുടങ്ങിയിരുന്നു. ഇപ്പോൾ ജി.സി.സിക്കു പുറമെ യൂറോപ്പ്, യു.എസ്.എ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വ്യവസായ ശൃംഖലയാണ് ജീബീ ഗ്രൂപ്പിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.