ദുബൈ: യു.എ.ഇയിൽ നിന്ന് പ്രവാസികളെയും വഹിച്ചുള്ള മൂന്നാം വിമാനം തിങ്കളാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുതിച്ചുയരും. ഉച്ചക്ക് 2.15ന് കൊച്ചിയിൽ നിന്ന് പറക്കുന്ന വിമാനം വൈകീട്ട് ഏഴ് മണിയോടെ കൊച്ചിയിലെത്തും. മേയ് ഏഴിന് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിലേക്കും ലഖ്നോവിലേക്കും വിമാനം പറന്നു. അതേസമയം, ഇന്നത്തെ കൊച്ചി വിമാനത്തിൽ യാത്ര ചെയ്യാനുള്ളവരുടെ പട്ടികയിൽ തങ്ങളുടെ പേരുണ്ടോ എന്നറിയാനുള്ള നെേട്ടാട്ടത്തിലായിരുന്നു ഇന്നലെ പ്രവാസികൾ.
എംബസിയിലും കോൺസുലേറ്റിലും എയർ ഇന്ത്യ ഒാഫിസിലും ഇവർ മാറിമാറി വിളിച്ചുനോക്കി. ചിലർ ഇവിടങ്ങളിലേക്ക് നേരിെട്ടത്തി അന്വേഷിച്ചു. ആദ്യ വിമാനത്തിൽ അനർഹർ കയറിപ്പറ്റി എന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ആളുകൾ നേരിെട്ടത്തിയത്. അഞ്ചാം ദിനമായ ഇന്ന് 2200 പേരെ വിവിധ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനത്തിൽ രണ്ടു വിമാനങ്ങളിലായി 354 പേരെയാണ് കേരളത്തിൽ എത്തിച്ചത്. ഇവർ ക്വാറൻറീനിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.