ദുബൈ: ദേശീയ അണുനശീകര പദ്ധതിയുടെ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച് കൂട്ടംകൂടിയ യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. ദുബൈ അൽബർഷ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഒത്തുചേർന്ന യുവാക്കളുടെ സംഘത്തെയാണ് പിടികൂടിയതെന്ന് അൽ ബർഷ പൊലീസ് സ്േറ്റഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷാഫി പറഞ്ഞു.
സാമൂഹിക അകലം പാലിച്ച് വീടുകളിൽതന്നെ കഴിയണമെന്ന ഉത്തരവ് ലംഘിച്ച് ഒത്തുചേരൽ നടത്തിയ സംഘത്തെക്കൊണ്ട് കുറ്റം ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും ശേഷം അവ എഴുതി ഒപ്പിടാനും പൊലീസ് ആവശ്യപ്പെട്ടു. നിയമലംഘനം നടത്തിയവരുടെ വിവരങ്ങൾ, ലംഘനത്തിെൻറ തരം, തീയതി എന്നിവ െപാലീസ് ശേഖരിച്ചു.
കുറ്റം ആവർത്തിച്ചാൽ ഒത്തുചേരൽ നടത്തുന്ന വീട്ടിലെ ആതിഥേയന് 10,000 ദിർഹം പിഴയും ഓരോരുത്തരിൽനിന്നും 5,000 ദിർഹം പിഴയും ഈടാക്കുമെന്ന് ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷാഫി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾക്കുള്ള ഉപരോധങ്ങളുടെ പട്ടികയിൽ യു.എ.ഇ അറ്റോണി ജനറൽ മാർച്ചിൽ പുറപ്പെടുവിച്ച 38ാം പ്രമേയത്തിലാണ് സാമൂഹിക അകലം പാലിക്കുന്നത് ലംഘിക്കുന്നതിനുള്ള ശിക്ഷകൾ വിശദീകരിക്കുന്നത്.
ഒത്തുചേരലുകൾ, മീറ്റിങ്ങുകൾ, സ്വകാര്യ, പൊതു ആഘോഷങ്ങൾ എന്നിവ ക്ഷണിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുന്നവർ 10,000 ദിർഹം പിഴ നൽകേണ്ടിവരും. ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്ന ഓരോരുത്തരിൽനിന്നും 5,000 ദിർഹം വീതം പിഴയും ഇൗടാക്കും. “നിയമലംഘനം നേരിട്ട് കാണുന്നപക്ഷം പൊതുജനങ്ങൾക്ക് 901 ഹോട്ട്ലൈൻ നമ്പറിലേക്ക് വിളിക്കാം. അല്ലെങ്കിൽ ദുൈബ പൊലീസ് അപ്ലിക്കേഷനായ “പൊലീസ് ഐ’ സേവനത്തിലൂടെയും നിയമലംഘനം റിപ്പോർട്ടുചെയ്യാമെന്ന് ബ്രിഗേഡിയർ അബ്ദുൽ റഹീം ബിൻ ഷാഫി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.